
ഇന്ത്യയിലാദ്യമായി “വോട്ട്’ പിടിക്കാൻ “കോണ്ടം’ വിതരണം ചെയ്ത് ആന്ധ്രാ പാർട്ടികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ടർമാരെ സ്വാധീനിക്കാൻ ആന്ധ്രാപ്രദേശിലെ രാഷ്ട്രീയപ്പാർട്ടികൾ നടത്തിയ ചില “പൊടിക്കൈ’കൾ വിവാദമായി എന്നതു മാത്രമല്ല, പൊട്ടിച്ചിരിക്കാനുള്ള വക കൂടിയായി. ആന്ധ്രയിലെ രണ്ടു പ്രധാന പാർട്ടികളായ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) യും യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) യുമാണു വോട്ടർമാരെ വശീകരിക്കാൻ “കോണ്ടം’ മാർഗവുമായി എത്തിയത്. തങ്ങളുടെ പാർട്ടിയുടെ ചിഹ്നം പതിച്ച നിരോധുകളുടെ പാക്കറ്റുകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്താണ് വ്യത്യസ്തമായ “വശീകരണംതന്ത്രം’ പ്രയോഗിച്ചത്. ! !! pic.twitter.com/hYTpfNKN2p — Deccan 24×7…