
രക്ഷിതാക്കൾ സൂക്ഷിക്കുക…; മാംഗോ ജ്യൂസ് കുടിച്ച ബാലികയ്ക്കു ദാരുണാന്ത്യം
വിപണിയിൽ നിരവധി ജ്യൂസുകൾ ലഭ്യമാണ്. അതിൻറെ കളറും മധുരവും കുട്ടികൾക്കു വലിയ ഇഷ്ടവുമാണ്. കുട്ടികൾക്കു നമ്മൾ ഇതെല്ലാം വാങ്ങി കൊടുക്കാറുണ്ട്. എന്നാൽ, ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കൾ ചേർത്താണ് ഇത്തരം ജ്യൂസുകൾ നിർമിക്കുന്നതെന്ന് അറിയാമോ.. ഇവയ്ക്കു പഴങ്ങളുമായി നേരിട്ടു ബന്ധമുണ്ടെന്നുള്ളത് വെറും ‘സങ്കൽപ്പം’ മാത്രമാണ്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ സംഭവിച്ച ദാരുണസംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തിരുവണ്ണാമലയിൽ പായ്ക്ക്ഡ് മാംഗോ ജ്യൂസ് കുടിച്ച അഞ്ചു വയസുകാരിക്കു ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിൻറെ മകൾ കാവ്യശ്രീയാണു…