
തന്നെ പിടിച്ചുനിർത്തിയത് ഇടിപ്പടങ്ങളായിരുന്നുവെന്ന് ശ്രീകുമാരൻ തമ്പി
വയലാറും പി. ഭാസ്‌കരനുമൊക്കെ ബുദ്ധിജീവി പടങ്ങൾക്ക് പാട്ടുകളെഴുതിയപ്പോൾ തന്നെ പിടിച്ചുനിർത്തിയത് ഇടിപ്പടങ്ങളായിരുന്നുവെന്ന് ശ്രീകുമാരൻ തമ്പി. ദൃശ്യ ഗുരുവായൂർ സംഘടിപ്പിച്ച ശ്രീകുമാരൻ തമ്പിയുടെ ‘പാട്ടിന്റെ വഴിയിൽ’ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ശ്രീകുമാരൻ തമ്പിയെ സംവിധായകൻ ഹരിഹരൻ പുരസ്‌കാരം നൽകി ആദരിച്ചു. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ പിറന്ന വഴികളും 25 മികച്ച ഗാനങ്ങളുടെ വിശേഷങ്ങളും പങ്കിട്ടായിരുന്നു പാട്ടിന്റെ വഴി അരങ്ങേറിയത്. ഗാനരചയിതാവ് റഫീഖ് അഹമ്മദും മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രനും പാട്ട് സംവാദം നയിച്ചു. ആദരച്ചടങ്ങിൽ ദൃശ്യ പ്രസിഡന്റ് കെ.കെ….