
പുകയിലയല്ല ‘ഏലക്ക’യാണ് വിൽക്കുന്നതെന്ന് പറയുന്ന നടന്മാരെ ഒരിക്കലും മനസ്സിലാകില്ല, മരണമാണ് വിൽക്കുന്നത്; ജോൺ എബ്രഹാം
സിനിമാ താരങ്ങൾ പാൻ മസാല ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നടൻ ജോൺ എബ്രഹാം. തന്റെ സഹപ്രവർത്തകരായ താരങ്ങളെ താൻ ഏറെ സ്നേഹിക്കുന്നുവെന്നും എന്നാൽ ഒരിക്കലും ഒരു പാൻമസാല ഉത്പന്നത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും ജോൺ പറഞ്ഞു. താനൊരിക്കലും ആളുകളുടെ ജീവിതംവെച്ച് കളിക്കില്ലെന്നും താരം പറഞ്ഞു. ദ രൺവീർ ഷോ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർത്ഥ ജീവിതത്തിൽ താനെങ്ങനെയാണോ അതുപോലെയായിരിക്കും ആളുകളോടും പെരുമാറുകയെന്ന് ജോൺ എബ്രഹാം പറഞ്ഞു. പുകയില ഉത്പ്പന്നങ്ങൾക്ക് പരസ്യം ചെയ്തിട്ട് ആരോഗ്യപരമായ ജീവിതം നയിക്കാൻ പറയുന്ന മറ്റ് താരങ്ങളെപ്പോലെയാകാൻ കഴിയില്ലെന്നും…