
കേരളത്തിലെ ബീച്ച് ടൂറിസം ഏത് വിധേനയും നടപ്പാക്കും, മന്ത്രി പി എ മുഹമ്മദ് റിയാസ്; വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സന്ദർശകർക്കായി തുറന്ന് നൽകി
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെ ബീച്ച് ടൂറിസം ഏതു വിധേനയും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ലോബിയല്ല, എന്ത് വന്നാലും കേരളത്തിൽ ബീച്ച് ടൂറിസം നടപ്പിലാക്കും. വർക്കല ടൂറിസത്തിന് വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ കടലോര ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിക്കും. കേരളത്തെ ബീച്…