
സ്വർണക്കടത്ത് കേസ് ; ശശി തരൂർ എംപിയുടെ പിഎയെ ചോദ്യം ചെയ്ത് ശേഷം ജാമ്യത്തിൽ വിട്ടയച്ചു
ഡൽഹി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ശശി തരൂരിന്റെ പിഎയെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു. ആവശ്യമെങ്കിൽ ശിവകുമാറിനെ വീണ്ടും വിളിപ്പിക്കും. യുപി സ്വദേശിയാണ് സ്വർണ്ണം കൊണ്ടുവന്നത്. 35 ലക്ഷം രൂപ വരുന്ന സ്വർണ്ണമാലയാണ് തരൂരിന്റെ പിഎ ശിവകുമാർ പ്രസാദിൽ നിന്ന് പിടിച്ചെടുത്തത്. ശിവകുമാർ പ്രസാദ് താൽകാലിക ജീവനക്കാരനാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ശശി തരൂർ പ്രതികരിച്ചു. ഇന്നലെ ബാങ്കോക്കിൽ നിന്ന് ഡൽഹിക്ക് എത്തിയ ഒരാളിൽ നിന്ന് സ്വർണ്ണം സ്വീകരിച്ച ഉടനെയാണ് ശശി തരൂരിന്റെ പിഎ ശിവകുമാർ…