ഒളിമ്പിക്സ് ബാഡ്‍മിന്‍റണ്‍; പി.വി സിന്ധു പ്രീക്വാര്‍ട്ടറില്‍

ഒളിമ്പിക്‌സ് ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി സിന്ദു ക്വാർട്ടറിൽ. എസ്റ്റോണിയയുടെ ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു അനായാസം പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. സ്‌കോർ 21-15, 21-10. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മാലി ദ്വീപിന്റെ ഫാത്തിമ അബ്ദുൽ റസാഖിനേയും സിന്ധു അനായാസം പരാജയപ്പെടുത്തിയിരുന്നു. ഷൂട്ടിങ് 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ ഇന്ത്യയുടെ സ്വപ്‌നിൽ കുസാലെ ഫൈനലിൽ പ്രവേശിച്ചു. ഏഴാംസ്ഥാനക്കാരനായാണ് കുസാലെയുടെ ഫൈനൽ പ്രവേശനം. മൂന്ന് ഇനങ്ങളിലുമായി 590 പോയിന്റ് നേടിയാണ് കുസാലെ ഏഴാം സ്ഥാനത്തെത്തിയത്.

Read More

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോടാണ് പി വി സിന്ധു തോറ്റത്. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, 21-15. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സിന്ധു വെള്ളി നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസ് റിലേയില്‍ ഇന്ത്യ വന്‍ കുതിപ്പ് ആണ് നടത്തിയത്. പുരുഷ റിലേയില്‍ സ്വര്‍ണവും വനിതാ റിലേയില്‍ വെള്ളിയും ഇന്ത്യന് ടീം നേടി. പുരുഷന്‍മാരുടെ 4400 മീറ്റര്‍ റിലേയില്‍ മലയാളി താരങ്ങളായ മുഹമ്മദ്…

Read More