
ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അത് അംഗീകരിക്കില്ല; പാര്‍ട്ടിക്ക് ഒറ്റ നിലപാട് മാത്രമാണുള്ളത്: കെ.പി ഉദയഭാനു
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐയുടെ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അത് അംഗീകരിക്കില്ലെന്നും പാര്‍ട്ടിക്ക് ഒറ്റ നിലപാട് മാത്രമാണുള്ളതെന്നും ഉദയഭാനു വ്യക്തമാക്കി. പിപി ദിവ്യക്കെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് തീരുമാനമുള്ളതായി അറിയില്ല. പാര്‍ട്ടിക്ക് ഒറ്റ നിലപാടാണുള്ളത്. അത് നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് എന്നതാണ്. ജില്ലാ കമ്മിറ്റിയിറ്റിലും ഈ ഒരൊറ്റ അഭിപ്രായമാണുള്ളതെന്നും ഉദയഭാനു…