
പോര് മുറുകുന്നു; ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചു
സംസ്ഥാന ബിജെപിയില്‍ വീണ്ടും പോര് മുറുകുകയാണ്. ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി രംഗത്തുവന്നിരിക്കുകയാണ് ഔദ്യോഗിക പക്ഷം. ദേശീയ നേതൃത്വത്തെ പരാതിയുമായി സമീപിച്ചിരിക്കുന്നത്. അതേസമയം സുരേന്ദ്രനുള്‍പ്പടെ ഔദ്യോഗിക പക്ഷത്തുള്ള നേതാക്കള്‍ക്കെതിരെ പരാതിയുമായി ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എതിര്‍പക്ഷം. പാര്‍ട്ടി നേതാക്കളെയും പാര്‍ട്ടിയേയും ശോഭാ സുരേന്ദ്രന്‍ അവഹേളിക്കുന്നു എന്ന് കാണിച്ചുകൊണ്ടാണ് ഔദ്യോഗിക വിഭാഗം പരാതി നല്‍കിയിരിക്കുന്നത്. വി. മുരളീധരനും കെ. സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രന്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. പരസ്യപ്രസ്താവനകള്‍…