പി. സരിൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനർ പി. സരിൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകാതെ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ ഇന്നലെ വരെ അടുത്ത സുഹൃത്ത്, ഇന്നും നാളെയും അങ്ങനെ തന്നെയാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതേസമയം സരിന്‍റെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, അതിന് മറുപടി നൽകുന്നില്ലെന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരസ്യ എതിർപ്പുമായി പി. സരിൻ രംഗത്തെത്തിയത്. രാഹുൽ…

Read More

‘പി സരിൻ നിലവിൽ സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ല, എന്താകുമെന്ന് കാത്തിരുന്ന് കാണുക’; എം.വി ഗോവിന്ദൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള അസ്വാരസ്യങ്ങളെ തുടർന്ന് കോൺഗ്രസ് വിട്ട് പി സരിൻ സിപിഎമ്മിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പി സരിൻ നിലവിൽ സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ഇനി എന്താകുമെന്ന് കാത്തിരുന്ന് കാണുക എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സിപിഎമ്മിൽ ചേരുന്നതുമായി ബന്ധപ്പെട്ട് സരിൻ നിലപാട് എടുക്കട്ടെ എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു പ്രതികരിച്ചത്. സരിൻ നിലപാട് വക്തമാക്കിയ ശേഷം ശേഷം പാർട്ടി നിലപാട്…

Read More

‘പാർട്ടി നിലപാട് തിരുത്തിയില്ലെങ്കിൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലല്ല, രാഹുൽ ഗാന്ധി’; പി സരിൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ രംഗത്ത്. പാർട്ടി കാണിക്കുന്ന തോന്ന്യാസം അംഗീകരിക്കില്ലെന്ന് പാലക്കാട് വാർത്താസമ്മേളനത്തിൽ സരിൻ തുറന്നടിച്ചു. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ പറഞ്ഞു. യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ ആവശ്യപ്പെട്ടു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും താൻ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിക്കണമെന്ന് എഐസിസി…

Read More

‘പി.സരിൻ ഉറച്ച കോൺഗ്രസ് പ്രവർത്തകൻ, പാർട്ടി വിടുമെന്ന് കരുതുന്നില്ല’; വി.കെ.ശ്രീകണ്ഠൻ

പി.സരിൻ ഉറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടിവിടുമെന്ന് താൻ കരുതുന്നില്ലെന്നും കോൺഗ്രസ് എംപി വി.കെ.ശ്രീകണ്ഠൻ. സ്ഥാനാർഥിത്വം എല്ലാവർക്കും ആഗ്രഹിക്കാം എന്നാൽ വിജയസാധ്യതയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പാർട്ടി ഒരു തീരുമാനമെടുത്താൽ അത് അംഗീകരിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണം. തിരഞ്ഞെടുപ്പിന് മുൻപ് സ്വാഭാവികമായും പലരും സ്ഥാനാർഥിത്വം ആഗ്രഹിക്കും. എന്നാൽ പാർട്ടി ഒരു തീരുമാനമെടുത്താൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാണ്. എല്ലാ പാർട്ടിക്കും തിരഞ്ഞെടുപ്പിൽ മാനദണ്ഡം ഉണ്ട്. സംസ്ഥാന നിയമസഭയിലേക്കാണ് മത്സരം. പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കല്ല. വിജയസാധ്യതയ്ക്കാണ് മുൻഗണന. ജില്ല മാറി ആളുകൾ…

Read More

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; രാഹുലിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതിൽ ഇടഞ്ഞ് പി സരിൻ, വാർത്താസമ്മേളനം വിളിച്ചു

ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിൽ ഭിന്നതയെന്ന് സൂചന. പി.സരിൻ രാവിലെ 11.45ന് വാർത്താസമ്മേളനം വിളിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സരിന്റെ പേരും സ്ഥാനാർഥിയായി സജീവമായി പരിഗണിച്ചിരുന്നു. ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ സരിനെ സ്ഥാനാർഥിയാക്കാനായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരനു താൽപര്യം. എന്നാൽ ഷാഫി പറമ്പിലിന്റെയും വി.ഡി.സതീശന്റെയും പിന്തുണയാണ് രാഹുലിനു തുണയായത്. ജില്ലയ്ക്ക് പുറത്തു നിന്നുള്ള രാഹുലിനെ സ്ഥാനാർഥിയാക്കുന്നതിൽ സരിൻ അടക്കം പല കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്. കോൺഗ്രസുമായി ഇടഞ്ഞ സരിന് സിപിഎം പാലക്കാട് സീറ്റ്…

Read More