പി സരിന് സിപിഎമ്മിന്റെ പാർട്ടി ചിഹ്നം നൽകില്ല; സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ നിർദ്ദേശം നൽകി സംസ്ഥാന നേതൃത്വം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സിപിഎമ്മിന്റെ പാർട്ടി ചിഹ്നം നൽകില്ല. പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിർദ്ദേശം സംസ്ഥാന നേതൃത്വം തള്ളി. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് നിർദ്ദേശം നൽകിയത്. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സരിനെ സ്വതന്ത്ര ചിഹ്നത്തിൽ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാൻ തീരുമാനമായി. ഇന്ന് രാവിലെ മന്ത്രി എംബി രാജേഷിനെ പാലക്കാട്ടെ വീട്ടിലെത്തി കണ്ട ഡോ പി സരിൻ, പിന്നീട് ഓട്ടോറിക്ഷയിൽ സിപിഎം ജില്ലാ…

Read More

സരിനെ മത്സരിപ്പിക്കാനുളള തീരുമാനം മണ്ടത്തരം, പതിനായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും; വി ഡി സതീശൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി സരിനെ മത്സരിപ്പിക്കാനുള്ള എൽഡിഎഫിന്റെ തീരുമാനം മണ്ടത്തരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ ബിജെപി ജയിക്കുമെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രസ്താവന സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവാണെന്നും സതീശൻ പറഞ്ഞു.   പൂരം കലക്കലും ഇ.പി ജാവഡേക്കർ കൂടിക്കാഴ്ചയും ആദ്യം പുറത്തു കൊണ്ടുവന്നതും, മുഖ്യമന്ത്രിയുടെ ദുതനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന കാര്യം ആദ്യം ഉന്നയിച്ചതും പ്രതിപക്ഷമാണെന്നും വി ഡി സതീശൻ പറഞ്ഞു. വരാനിരിക്കുന്ന പാലക്കാട്ടെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒരു…

Read More

പാർട്ടിയിൽ ശബ്ദമില്ലാത്ത ഒരുപാട് പേർക്ക് ഇനി ശബ്ദം വരാൻ പോവുകയാണ്; പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും: പി.സരിന്‍

പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന ഡോ . പി സരിൻ. തനിക്ക് ആളെ കൂട്ടാൻ കഴിയില്ലെന്ന് കോൺഗ്രസ് വെല്ലുവിളിച്ചാൽ, കോൺഗ്രസ് പ്രവർത്തകരായ 500 പേരെ ഉൾപ്പെടുത്തി പാലക്കാട് പ്രകടനം നടത്തുമെന്നും സരിൻ പറഞ്ഞു. പാർട്ടിയിൽ ശബ്ദമില്ലാത്ത ഒരുപാട് പേർക്ക് ഇനി ശബ്ദം വരാൻ പോവുകയാണ് എന്നും കേരളത്തിൽ കോൺ​ഗ്രസ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിലെ ആശയ ദാരിദ്ര്യം തുടരുകയാണ് എന്നും സരിൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക്…

Read More

‘തെറ്റ് ചെയ്യാതെ കുറ്റക്കാരിയാക്കി’: പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ എസ് നായർ

കോണ്‍ഗ്രസ് വിട്ട പി സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ (ഡിഎംസി) അംഗമായിരുന്ന വീണ എസ് നായർ. ഡിഎംസി കൺവീനർ എന്ന നിലയിലുള്ള സരിന്‍റെ പ്രവർത്തനങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജനുവരിയിൽ താനും സഹപ്രവർത്തകരും പരാതി നൽകിയിരുന്നുവെന്നും അതിന്‍റെ പേരിൽ സൈബർ വിചാരണ നേരിടേണ്ടി വന്നുവെന്നും വീണ പറയുന്നു. പരാതിയുടെ മെറിറ്റ് ചർച്ച ചെയ്യുന്നതിനു പകരം പാർട്ടിക്കെതിരെ പ്രവർത്തിച്ചു എന്ന് വരുത്തിത്തീർത്ത് മിണ്ടാതെയാക്കിയെന്നും വീണ കുറിച്ചു. ഡിജിറ്റൽ മീഡിയ കൺവീനർ…

Read More

‘പി സരിൻ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു, സതീശന്റേത് മൃദു ഹിന്ദുത്വ നിലപാട്’; കോൺഗ്രസ്-ബിജെപി ബന്ധം വ്യക്തമായെന്ന് ഗോവിന്ദൻ

കോൺഗ്രസിൽ നിന്നും പുറത്താക്കിയ പി സരിൻ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞുവെന്ന് എംവി ഗോവിന്ദൻ. കോൺഗ്രസുമായുള്ള വൈരുദ്ധ്യം സരിൻ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. യുഡിഎഫിനോടുള്ള വിയോജിപ്പ് സരിൻ വ്യക്തമാക്കിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയം എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത് നടക്കുമെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസിനെ പോലെ ത്രിമൂർത്തികളുടെ ചർച്ചയല്ല ഞങ്ങളുടേത്. മൃദു ഹിന്ദുത്വ നിലപാടാണ് സതീശന്റേത്. വടകരയിലെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ഇക്കാര്യം കാണാം. ഡോ സരിൻ പറഞ്ഞതിൽ നിന്ന് ബിജെപി ബന്ധം ആരോപണമല്ലെന്ന് വ്യക്തമായെന്നും…

Read More

സരിന് സ്ഥാനാർത്ഥിയാകാൻ അയോഗ്യതയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി; കോൺഗ്രസിൽ ഏകാധിപത്യമെന്ന് കുറ്റപ്പെടുത്തി ബാലൻ

സ്ഥാനാർത്ഥിയാകാൻ സരിന് അയോഗ്യതയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു. സരിൻ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്നും പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും പറഞ്ഞ അദ്ദേഹം രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. പാലക്കാട് മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ചോദിച്ചെന്നായിരുന്നു സരിന്റെ പ്രതികരണം. സ്ഥാനാർത്ഥി വിഷയത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ നിലപാടനുസരിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്നും സിപിഎം നേതാവ് എകെ ബാലനും പ്രതികരിച്ചു. കോൺഗ്രസിൽ ഏകാധിപത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More

‘സിപിഎം പറഞ്ഞാൽ മത്സരിക്കും, ഇനി ഇടതുപക്ഷത്തോടൊപ്പം’; വ്യക്തമാക്കി പി സരിൻ

ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി പി സരിൻ. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പി സരിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. ഈ നടപടിക്ക് പിന്നാലെയാണ് സരിൻ നിലപാട് വ്യക്തമാക്കിയത്. സിപിഎം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ കൂട്ടിച്ചേർത്തു. സിപിഎം ഒരു തീരുമാനം അറിയിച്ചാൽ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബിജെപിയും അൻവറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിൻ കൂട്ടിച്ചേർത്തു. പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതൽ ആളുകൾ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിൻ…

Read More

‘അച്ചടക്ക ലംഘനവും സംഘടനാവിരുദ്ധ പ്രവർത്തനവും’; പി സരിനെ കോൺഗ്രസ് പുറത്താക്കി

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ പി സരിനെ പുറത്താക്കി കോൺഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻറെ നടപടി. കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്ത സമ്മേളനം നടത്തിയതിന് പിന്നാലെയാണ് നടപടി. ‘ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പുറത്താക്കി’ ജനറൽ സെക്രട്ടറി…

Read More

‘പാർട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്തു, സംഘടന സംവിധാനം ദുർബലപ്പെടുത്തി’; പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ടെന്ന് പി സരിൻ

കോൺഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് പി സരിൻ രംഗത്ത്. വിഡി സതീശനാണ് സംഘടന സംവിധാനം ദുർബലപ്പെടുത്തിയത്. പാർട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്തുവെന്നും പി സരിൻ തുറന്നടിച്ചു. സരിൻ എന്ന വ്യക്തിയുടെ സ്ഥാനാർഥിത്വത്തിൽ ഈ വിഷയം ഒതുക്കരുതെന്നും പാർട്ടിയിലെ ജീർണത ചർച്ച ചെയ്യപ്പെടണമെന്നും പി സരിൻ പറഞ്ഞു. ഇതെല്ലാം ഉയർത്താൻ പാർട്ടി ഫോറങ്ങൾ ഇല്ല. തോന്നുന്ന പോലെ കാര്യങ്ങൾ നടക്കുന്ന പാർട്ടിയിൽ പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ട. ഇന്ന് എല്ലാത്തിനും വ്യക്തത ഉണ്ടാകും….

Read More

‘രാഹുൽ മിടുക്കനായ സ്ഥാനാർഥി, വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചതാണ്’; വിഡി സതീശൻ

കൂടിയാലോചനകൾക്കുശേഷമാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്നും മികച്ച സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മിടുക്കനായ സ്ഥാനാർഥിയാണെന്നും കോൺഗ്രസിന്റെ സമരനായകനാണെന്നും വി.ഡി സതീശൻ പ്രതികരിച്ചു. പി.സരിൻ ഇത്തരത്തിൽ പ്രതികരിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും വൈകാരികമായി പ്രതികരിക്കരുതെന്ന് അപേക്ഷിച്ചതാണെന്നും പ്രത്യാഘാതം എന്തായാലും നേരിടുമെന്നും സതീശൻ കൂട്ടിച്ചേർത്തു. സ്ഥാനാർഥി പട്ടികയ്ക്കെതിരെ കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ കൺവീനർ പി.സരിൻ വിമർശനമുന്നയിച്ചതിന് പിന്നാലെ തിരുവല്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ. ‘നമുക്കൊരു നടപടിക്രമമുണ്ട്. അത് അനുസരിച്ചുള്ള എല്ലാ കൂടിയാലോചനകളും പൂർത്തിയാക്കിയാണ് സ്ഥാനാർഥികളെ തിരഞ്ഞെടുത്തത്. എല്ലാ…

Read More