പി.സരിൻ സിപിഐഎമ്മിൽ ; പാർട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

പാലക്കാട് ഉപെതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി സ്റ്റെതസ്കോപ്പ് ചിഹ്നത്തില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. രാവിലെ തിരുവനന്തപുരത്ത് എകെജി സെന്‍ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദനും എകെബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു.പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സരിന്‍ സംഘടനാ തലത്തിൽ പ്രവർത്തിക്കും, ഘടകവും മറ്റ് ചുമതലകളും ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

‘സരിനെ തളർത്താൻ നോക്കണ്ട’; സരിനെ സിപിഎം പൂർണ്ണമായും സംരക്ഷിക്കുമെന്ന് എകെബാലന്‍

തോല്‍വിയുടെ പേരില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന പി സരിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍. സരിൻ തിളങ്ങുന്ന നക്ഷത്രകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സരിൻ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്‍റെ കഴിവ് നന്നായി അറിയാവുന്നവരാണ്. സരിനെ സിപിഎം പൂർണ്ണമായും സംരക്ഷിക്കും, പോളിംഗ് ശതമാനം കുറഞ്ഞിട്ടും പാർട്ടിയുടെ അടിസ്ഥാന വോട്ട് നഷ്ടമായില്ല. വടകര ഡീലെന്ന് നേരത്തെ പറഞ്ഞതാണ്. അതിന്‍റെ തുടർച്ചയാണ് പാലക്കാട്ട് നടന്നത്. സരിൻ നൽകിയ മുന്നറിയിപ്പ് ഇക്കാര്യത്തിൽ പൂർണ്ണമായും…

Read More

പാലക്കാട് ജയിച്ചാലും തോറ്റാലും പി.സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാകും ; സിപിഐഎമ്മിൽ മികച്ച ഭാവിയുണ്ട് , എം.വി ഗോവിന്ദൻ

പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം എന്തായാലും പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സരിൻ ജയിച്ചാലും തോറ്റാലും സിപിഎമ്മിൽ മികച്ച ഭാവിയുണ്ടാകും. സരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും. സരിൻ ഒരിക്കലും പിവി അൻവറിനെപ്പോലെ ആകില്ല. ഒരിക്കലും ഒരു കമ്യുണിസ്റ്റാകാൻ അൻവർ ശ്രമിച്ചിരുന്നില്ല. എന്നാൽ കമ്യൂണിസ്റ്റാകാൻ ശ്രമിക്കുന്ന സരിന്‌ മികച്ച രാഷ്ട്രീയ ഭാവിയുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ അറസ്റ്റിൽ പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്നും…

Read More

പശ്ചാത്താപമുണ്ടെങ്കിൽ ശരത്ലാലിന്റെയും കൃപേഷിന്റെയും ശവകുടീരങ്ങൾ കൂടി സരിൻ സന്ദർശിക്കണം; ഷാഫി

പശ്ചാത്താപം ഉണ്ടെങ്കിൽ ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതിമണ്ഡപങ്ങൾ കൂടി സരിൻ സന്ദർശിക്കണമെന്ന് ഷാഫി പറമ്പിൽ. പാലക്കാട് ഇടതുസ്വതന്ത്ര സ്ഥാനാർഥിയായ പി.സരിൻ കോൺഗ്രസ് നേതാക്കളുടെ ശവകുടീരങ്ങൾ സന്ദർശിക്കുന്നത് തുടർ പരിപാടിയായ സാഹചര്യത്തിലാണ് ഷാഫിയുടെ പ്രതികരണം. വെളളിയാഴ്ച കെ. കരുണാകരന്റെ സ്മൃതിമണ്ഡപം സന്ദർശിച്ച സരിൻ ശനിയാഴ്ച രാവിലെ പുതുപ്പള്ളിയിൽ ചെന്ന് ഉമ്മൻ ചാണ്ടിയുടെ ശവകുടീരം സന്ദർശിച്ചിരുന്നു. അതിനിടെ കോൺഗ്രസ് നേതാക്കളുടെ ശവകുടീരങ്ങൾ സരിൻ സന്ദർശിക്കുന്നത് പാർട്ടി തിരുമാനപ്രകാരമല്ലെന്ന് സി.പി.എം നേതൃത്വം പ്രതികരിച്ചിരുന്നു. 2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ…

Read More

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; മത്സരിക്കുന്നതിൽ നിന്നും പിന്മാറുന്നതായി എ കെ ഷാനിബ്‌

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് വിമത സ്ഥാനാർഥി എ.‌കെ ഷാനിബ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി ഷാനിബ് അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ നടപടി.

Read More

‘കോൺഗ്രസിനകത്ത് ഇനി കോൺഗ്രസ് അവശേഷിക്കില്ല’; കരുണാകരന്‍റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിന്‍

കരുണാകരന്‍റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ കരുണാകരന്‍റെ കുടുംബത്തെ അപമാനിച്ചെന്നും സ്മൃതി മണ്ഡപം സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നുമുള്ള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സരിന്‍റെ സന്ദര്‍ശനം. മുരളീമന്ദിരത്തിലേക്ക് വന്നവരെല്ലാം കൂട്ടമായാണ് വരുന്നത്. താൻ ഒറ്റയ്ക്കാണ് വന്നതെന്നും സരിൻ പറഞ്ഞു. കോൺഗ്രസിനകത്തെ പ്രശ്നങ്ങളുമായി സന്ദർശനത്തെ കൂട്ടി വായിക്കരുത്.കോൺഗ്രസിനകത്ത് ഇനി കോൺഗ്രസ് അവശേഷിക്കില്ല. യഥാർത്ഥ കോൺഗ്രസ് പുറത്തായിരിക്കും എന്ന് ചിത്രം കൃത്യമായി ആളുകളിലേക്ക് എത്തും. സിപിഎം തുറക്കുന്ന കട സ്നേഹത്തിന്‍റേതാണ്. ഈ തെരഞ്ഞെടുപ്പിലൂടെ അത്…

Read More

അൻവറിന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ഹിറ്റ്: പി. സരിൻ

പി.വി അൻവറിന്റെ പിന്തുണ രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ഹിറ്റെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്രൻ പി. സരിൻ. ‘യുഡിഎഫിലെത്താൻ അൻവർ ഏത് വഴിയും സ്വീകരിക്കും. സരിനാരാണ്, അൻവറാരാണ് എന്ന് ജനങ്ങൾക്ക് മനസിലായി. രാഹുലിനെ പിന്തുണച്ച അൻവറിന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ആ നീക്കം തനിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും സരിൻ പറഞ്ഞു. അതേസമയം പി. വി അൻവറിന്റെ പിന്തുണയിൽ സന്തോഷമുണ്ടെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വർഗീയ ശക്തികളെ പരാജയപെടുത്താൻ എല്ലാവരുടെ…

Read More

സരിൻ പറഞ്ഞത് ശരി, എൽ.ഡി.എഫിന് കിട്ടേണ്ട ഒരുവിഭാഗം വോട്ടുകൾ ഷാഫിക്ക് പോയി; എ.കെ.ബാലൻ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷക്കാർ ഷാഫി പറമ്പിലിന് വോട്ടുചെയ്തുവെന്ന പി.സരിന്റെ അഭിപ്രായം ആവർത്തിച്ച് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ. സരിൻ പറഞ്ഞതിൽ ഒരു അപകടവുമില്ല. സി.പി.എമ്മിന്റെയോ എൽ.ഡി.എഫ്. ഘടകകക്ഷികളുടേതോ അല്ലാത്ത ഒരു വിഭാഗം വോട്ട് ഞങ്ങൾക്കുണ്ട്. ആ വോട്ടിന്റെ ഒരുഭാഗം കോൺഗ്രസിലേക്ക് പോയി. ബി.ജെ.പി. ജയിക്കാൻ പാടില്ല എന്നുള്ളത് കൊണ്ടാണ് ഇങ്ങനെയുണ്ടായതെന്നും എ.കെ. ബാലൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി. ഇപ്പോൾ മുന്നാം സ്ഥാനത്ത് പോലുമില്ല. വേറെ ആരെങ്കിലുമുണ്ടെങ്കിൽ അവരായിരിക്കും മൂന്നാമത് എത്തുക. ഇവിടെ…

Read More

‘പൂരം കലക്കിയ ഡീൽ പാലക്കാട്ടും ആവർത്തിക്കാൻ സാധ്യത, പോകുന്നവർ പാർട്ടിയെ കുറിച്ച് നല്ലത് പറയില്ലല്ലോ’; മുരളീധരൻ

തൃശ്ശൂരിൽ പൂരം കലക്കിയ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഡീൽ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകൾക്ക് ആശയക്കുഴപ്പമുണ്ടാക്കി ബി.ജെ.പിക്ക് വോട്ട് കുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. പാർട്ടിയിൽനിന്ന് പോകുന്നവരുടെ കണക്ക് മാത്രമേ എടുക്കാറുള്ളൂ. വരുന്നവരുടെ കണക്കെടുക്കുന്നില്ല. ഒരു സ്റ്റേഷനിലെത്തുമ്പോൾ പത്ത് പേരിറങ്ങിയാൽ ഇരുപത് പേര് കേറും. അതിനെ കുറിച്ച് ആരും പറയുന്നില്ല. ഇനിയിപ്പോൾ കൺവെൻഷനും മറ്റും വരുകയല്ലേ. പാർട്ടി പോർമുഖത്ത് നിൽക്കുമ്പോൾ പാർട്ടി ചെയ്യുന്നത് ശരിയോ…

Read More

‘വെള്ളത്തിൽ കിടക്കുന്ന കല്ലിൽ പായലുണ്ടാകും, വെള്ളത്തിനു പുറത്തിട്ടാൽ ആ കല്ല് പളുങ്കുകല്ലാകും; സരിനും അങ്ങനെ തന്നെ’; റഹീം

സരിനെ ഇടതുപക്ഷത്തേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് എ.എ. റഹീം എം.പി. ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ചിരുന്ന ആളാണ് സരിൻ. ആ സരിനെ എങ്ങനെ ഇടതുപക്ഷത്തേക്ക് സ്വീകരിക്കുമെന്ന് ചില എതിരാളികൾ പ്രചാരണം നടത്തുന്നുണ്ട്. അതിൽ ഒരു രാഷ്ട്രീയവുമില്ല, ഒരു വസ്തുതയുമില്ല. സരിൻ ഇന്നലെ വരെ ഒരു കോൺഗ്രസുകാരനായി നിന്നാണ് അങ്ങനെ സംസാരിച്ചത്. ഒരു കോൺഗ്രസുകാരന് അങ്ങനെയേ സംസാരിക്കാൻ കഴിയൂ. അത് കോൺഗ്രസിന്റെ രാഷ്ട്രീയ സംസ്‌കാരമാണ്. ആ സംസ്‌കാരം വിട്ട് അയാൾ പുറത്തുവന്നിരിക്കുകയാണ്. വെള്ളത്തിൽ കിടക്കുന്ന ഒരു കല്ലുപോലെയാണ് സരിൻ. കല്ലിൽ…

Read More