പി എസ് മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

പി എസ് മധുസൂദനൻ നമ്പൂതിരിയെ ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിൽ പി എസ് മധുസൂദനൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തിയാകുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസ കാലയളവിലാണ് മധുസൂദനൻ നമ്പൂതിരി മേൽശാന്തിയായി തുടരുക. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് പി എസ് മധുസൂദനൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടത്.

Read More