എഐ ക്യാമറ ടെൻഡർ സുതാര്യമെന്ന് മന്ത്രി പി രാജീവ്

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ തള്ളി സർക്കാർ. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കെൽട്രോണിന്റെ ടെൻഡർ സുതാര്യമാണെന്നാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടെന്നും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഉപകരാർ നൽകിയതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് കെൽട്രോണിന് കരാർ കൈമാറിയത്. സേഫ് കേരളയ്ക്കുള്ള ടെൻഡർ നടപടികൾ സി ഡബ്ലിയു സി മാനദണ്ഡ പ്രകാരമാണ് നടത്തിയത്. ഡേറ്റ സെക്യൂരിറ്റി ഒഴികെ മറ്റെല്ലാത്തിനും ഉപകരാർ നൽകാവുന്നതാണ്….

Read More

ക്യാമറ വിവാദം പ്രതിപക്ഷം സൃഷ്ടിക്കുന്ന വെറും പുകമറ; പി രാജീവ്

പ്രതിപക്ഷം സൃഷ്ടിക്കുന്ന വെറുംപുകമറ മാത്രമാണ് എഐ ക്യാമറ വിവാദങ്ങളെന്ന് മന്ത്രി പി.രാജീവ്. ഉപകരാറെടുത്ത കമ്പനിയുടെ ആരോ ഒരാൾ ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിന്റെ പണം കൊടുക്കാനുള്ള രേഖ കാണിച്ച് മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണമെന്ന് പറയുന്നതിന്റെ ഔചിത്യമെന്താണെന്നും രാജീവ് ചോദിച്ചു.  ‘ഒരു രൂപ പോലും സര്‍ക്കാര്‍ ചെലവഴിക്കാത്ത പദ്ധതിയാണിത്. ക്യാമറക്ക് മാത്രമല്ല നിയമലംഘനം നടത്തുന്നവര്‍ക്ക് പോസ്റ്റ് വഴി നോട്ടീസ് നല്‍കുന്നതിനുള്ള ചെലവ്, നികുതി, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വൈദ്യുതിബില്‍, ഡാറ്റ ഓപ്പറേറ്റര്‍ മറ്റു സാങ്കേതിക വിദഗ്ദ്ധര്‍ അടക്കമുള്ള 146 ഓളം…

Read More

എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തല

എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. വൈകാതെ ഈ ബന്ധം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭരണത്തിൽ ബെനാമികളും വൻകിടക്കാരും അരങ്ങുതകർക്കുന്നുവെന്നും അവരാണ് ഭരണം നിയന്ത്രിക്കുന്നതെന്നും മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു വെന്നും ഐഎഎസുകാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദീകരിക്കുന്നതായും അദ്ദേഹം തുറന്നടിച്ചു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ വിവാദത്തിൽ…

Read More

‘തീ അണക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടം’; പി. രാജീവ്

കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ അമേരിക്കയിലെ അലബാമയിലെ മാലിന്യമലയ്ക്ക് തീപ്പിടിച്ചതുമായി താരതമ്യപ്പെടുത്തി മന്ത്രി പി. രാജീവ്. അലബാമയിലെ തീപ്പിടിത്തം ഇപ്പോഴും അണക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, ബ്രഹ്‌മപരുത്തെ തീയണയ്ക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി അവകാശപ്പെട്ടു. ‘തീ അണഞ്ഞത് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുകയോ ദുഃഖിപ്പിക്കുകയോ ചെയ്യുന്നു. എല്ലാ വിഭാഗങ്ങളും ചേർന്ന് തീ അണക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. അമേരിക്കയിലെ അലബാമയിൽ നവംബറിൽ 13 ഏക്കറിലെ മാലിന്യമലയ്ക്ക് തീപ്പിടിച്ചിട്ട് വീണ്ടും അവിടെ ഇപ്പോഴും തീ വരുന്നതിനെക്കുറിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

വിഴിഞ്ഞം മുല്ലൂര്‍ തുറമുഖ കവാടത്തിലെ സമരപന്തല്‍ സമരസമിതി പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത ഒഴിവാക്കാനായാണ് പകല്‍ തന്നെ സമരപന്തല്‍ പൊളിച്ചുനീക്കിയത്. ഇതോടെ പൊലീസ് ബാരിക്കേഡുകളും നീക്കി. ……………………………. ഭര്‍ത്താവിനെ കൊലപ്പെടുത്തി ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മാലൂരിലെ ചംബെ സ്വദേശിയായ ആനന്ദ എന്ന അനിലയാണ് കൊല്ലപ്പെട്ടത്. ……………………………. കൊല്ലം എസ് എന്‍ കോളേജില്‍ എസ്എഫ്‌ഐ എഐഎസ്എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ 14 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

വിഴിഞ്ഞം തുറമുഖത്തിനെതിരായ സംഘർഷത്തെ തുടർന്ന് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം എൻഐഎ അന്വേഷിക്കുന്നു. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി വിഴിഞ്ഞം പൊലീസിനോട് റിപ്പോർട്ട് തേടി. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ളവരുടെ ഇടപെടലുണ്ടോ എന്നാണ് പ്രധാനമായും എൻഐഎ അന്വേഷിക്കുന്നത്. ………………………….. വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് എത്താന്‍ അനുവദിക്കില്ലെന്ന് ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു. മാര്‍ച്ച് തടയാനുള്ള പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ ഉള്ളതായി ഇപ്പോള്‍ വിവരമില്ലെന്നും…

Read More