‘കഴിഞ്ഞ 13 വർഷത്തിനിടെ കേരളത്തിലെ ക്വാറികളുടെ എണ്ണം 561 ആയി കുറഞ്ഞു’: കണക്ക് നിരത്തി മന്ത്രി പി. രാജീവ്

കേരളത്തിൽ കഴിഞ്ഞ 13 വർഷത്തിനുള്ളിൽ ക്വാറികളുടെ എണ്ണം 3104ൽ നിന്ന് 561 എണ്ണമായി കുറഞ്ഞെന്ന് വ്യവസായ മന്ത്രി പി രാജീവ്. ക്വാറികൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് വയനാട് ഉരുൾപൊട്ടൽ സംഭവിച്ചതെന്ന മട്ടിൽ അപൂർവം ചില നിരീക്ഷണങ്ങളും ലേഖനങ്ങളും കാണുകയുണ്ടായെന്നും എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി ക്വാറികളുടെ എണ്ണം കുറയുകയാണുണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 2011ൽ കേരളത്തിൽ 3104 ക്വാറികൾ പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ 15 വർഷം വരെ കാലാവധിയുള്ള ക്വാറിയിംഗ് ലീസുള്ള 417 ക്വാറികളും 3 വർഷം വരെ കാലാവധിയുള്ള…

Read More

വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ നിയന്ത്രണ വിധേയമെന്ന് മന്ത്രി പി രാജീവ്

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ നിയന്ത്രണ വിധേയമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. രോഗ വ്യാപനത്തിനുളള സാധ്യതകൾ അടച്ചിട്ടുണ്ടെന്നും കുടിവെളളത്തിൽ നിന്നാണ് രോഗം പടർന്നുപിടിച്ചതെന്നാണ് കരുതുന്നതെന്നും കുടിവെള്ളത്തിന്‍റെ സാമ്പിളുകൾ തുടർച്ചയായി പരിശോധിക്കുന്നുണ്ടെന്നും . ഗുരുതര രോഗികൾക്ക് ചികിത്സാ സഹായം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ജില്ലാ കളക്ടർ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇക്കാര്യം സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാൻ ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പ് നീങ്ങുന്നത്. നിലവില്‍…

Read More

ലോകായുക്ത ബില്ലിന് അനുമതി; നടപടി ഭരണഘടനാ സംവിധാനങ്ങളുടെ വിജയം; മന്ത്രി പി രാജീവ്

ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതി ഭവൻ അംഗീകാരം നൽകിയ നടപടി സർക്കാരിന്റെ നേട്ടത്തിനപ്പുറം ഭരണഘടന സംവിധാനങ്ങളുടെ വിജയമായി കാണുന്നുവെന്ന് മന്ത്രി പി രാജീവ്. ഗവർണർ അന്ന് തന്നെ ഒപ്പ് വയ്‌ക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നു. പിന്നെ ചോദ്യങ്ങൾ ഉണ്ടായില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്പാൽ ബില്ലിന് അനുസൃതമാണ് ഈ നിയമത്തിലെ വ്യവസ്ഥകളും. ഗവർണർക്കും വായിച്ച് വ്യക്തമായതാണ്. മാർച്ച് 22 ന് വീണ്ടും സുപ്രീം കോടതിയിൽ കേസ് വരികയാണ്. പെറ്റീഷൻ ഭേദഗതി ചെയ്യാമെന്ന് കോടതി തന്നെ…

Read More

ടിപി വധക്കേസ് ; അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ടെന്ന് മന്ത്രി പി.രാജീവ്

ടിപി കേസിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് അവകാശമുണ്ടെന്ന് മന്ത്രി പി.രാജീവ്. ഉത്തരവ് വിശദമായി മനസിലാക്കിയിട്ടില്ലെന്നും പി രാജീവ് പ്രതികരിച്ചു. വിചാരണ കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനോടാണ് രാജീവിന്റെ പ്രതികരണം. തൃപ്പൂണിത്തുറ സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി. മന്ത്രിക്കൊപ്പം സബ് കളക്ടർ കെ.മീരയും ഉണ്ടായിരുന്നു. നഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നു വരികയാണ്. രണ്ടാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് കിട്ടും. അതിനു ശേഷം മുൻകാല സംഭവങ്ങളിലെ കീഴ് വഴക്കം നോക്കി നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ…

Read More

ബജറ്റിൽ സിപിഐ മന്ത്രിമാർക്ക് അതൃപ്തി ഉള്ളതായി അറിയില്ല; ബജറ്റ് സന്തുലിതം, മന്ത്രി പി.രാജീവ്

ബജറ്റുമായി ബന്ധപ്പെട്ട പരാതികളിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. ബജറ്റ് സന്തുലിതമെന്നാണ് പൊതുവെയുള്ള അഭിപ്രായമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഓരോ മന്ത്രിയും ആവശ്യപ്പെടുന്നത് സ്വന്തം വകുപ്പുകൾക്കുള്ള വലിയ തുകയാണ്. അതുകൊണ്ടുതന്നെ എല്ലാ വകുപ്പുകൾക്കും പരിഗണന നൽകാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ബജറ്റിൽ സിപിഐ മന്ത്രിമാർക്ക് അതൃപ്തിയുള്ളതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയിലാണ് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. സപ്ലൈകോക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. ബജറ്റിൽ കുടിശ്ശിക തീർക്കാനും…

Read More

യാത്രയുടെ തിരക്കിൽ ഭരണഘടന വായിക്കാൻ ഗവർണർമാർക്ക് കഴിയുന്നില്ല: മന്ത്രി പി.രാജീവ്

നിയമസഭ ബിൽ പാസാക്കി അയച്ചാൽ പിന്നെ ഗവർണർ വിശദീകരണം തേടേണ്ടതില്ലെന്നു വ്യവസായ മന്ത്രി പി.രാജീവ്. അഭിപ്രായ വ്യത്യാസം ഉണ്ടായാൽ നിയമനിർമാണ സഭയിലേക്കു തിരിച്ചയയ്ക്കാമെന്നും ഇതാണു ഭരണഘടന പറയുന്നതെന്നും മന്ത്രി വിശദീകരിച്ചു.  യാത്രയുടെ തിരക്കിൽ ഭരണഘടന വായിക്കാൻ പോലും ഗവർണർമാർക്കു കഴിയുന്നില്ല. ഗവർണർ എന്നത് ആലങ്കാരിക പദവിമാത്രമാണെന്നു അംബേദ്കർ പറഞ്ഞിട്ടുണ്ടെന്നും രാജീവ് കൂട്ടിച്ചേർത്തു. 

Read More

ചാൻസലർ പദവി നൽകിയത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസല്ല; ഗവർണറെ വിമർശിച്ച് മന്ത്രി പി രാജീവ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മന്ത്രി പി രാജീവ്. ഗവൺമെന്റ് സ്‌പോൺസേർഡ് സംരക്ഷണത്തിലാണ് ഗവർണറെന്ന് പറഞ്ഞ മന്ത്രി അദ്ദേഹം കടമകൾ നിർവഹിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ ഇടതുവിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്ന പ്രതികരണം. ‘ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസല്ല അദ്ദേഹത്തിന് ചാൻസലർ പദവി നൽകിയത്. ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്. സർക്കാർ ഒരുക്കി നൽകിയ ബെൻസ് കാറടക്കമുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഗവർക്കുള്ളത്….

Read More

ഖനന വരുമാനത്തിൽ റെക്കോഡ് വർധനവ് നേടി കേരളം

കേരളം ഖനന വരുമാനത്തില്‍ റെക്കോഡ് വര്‍ധനവ് നേടിയെന്ന് മന്ത്രി പി രാജീവ്. നടപ്പുസാമ്പത്തികവര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ 273.97 കോടി രൂപയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് വരുമാനം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 70% വരുമാനം ഇക്കൊല്ലം വര്‍ധിച്ചിട്ടുണ്ടെന്ന് രാജീവ് പറഞ്ഞു.  2016ല്‍ സംസ്ഥാനത്തെ ക്വാറികളുടെ എണ്ണം 3505 ആയിരുന്നു. ഇത്രയും ക്വാറികളില്‍ നിന്ന് ലഭിച്ച ആകെ വരുമാനം 138.72 കോടി രൂപയായിരുന്നു. എന്നാല്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം കുത്തനെ കുറഞ്ഞു….

Read More

അന്വേഷണത്തിനു ശേഷമേ കാര്യങ്ങൾ പറയാൻ കഴിയൂ: കളമശേരി സ്ഫോടനത്തിൽ പി. രാജീവ്

കളമശേരിയിൽ സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിക്കാൻ ഉടൻ നാട്ടിലെത്തുമെന്നു മന്ത്രി പി.രാജീവ്. പൊലീസ് കമ്മിഷണറുമായി സംസാരിച്ചതായും അന്വേഷണത്തിനു ശേഷമേ മറ്റു കാര്യങ്ങൾ പറയാൻ കഴിയു എന്നും മന്ത്രി പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പി. രാജീവ് ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ഡൽഹിയിലാണ്. ‘പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമല്ലെന്നാണു മെഡിക്കൽ കോളജ് അധികൃതരിൽനിന്നു കിട്ടിയ വിവരം. എല്ലാ തരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചികിത്സ കൂടുതൽ ആവശ്യമുള്ളവരെ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോവും….

Read More

സംരംഭകരുടെ പരാതി: 30 ദിവസത്തിനുള്ളില്‍ പരിഹാരം ഉറപ്പുവരുത്തണം, നടപടിയുണ്ടായില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കും

സംരംഭകരില്‍നിന്ന് പരാതി ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം ഉറപ്പുവരുത്തണമെന്ന് മന്ത്രി പി രാജീവ്. കൂടാതെ പരിഹാരം നിര്‍ദേശിച്ച് 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു ദിവസത്തിന് 250 രൂപ എന്ന നിലയിലാണ് പിഴ ഈടാക്കുക. പരമാവധി 10,000 രൂപവരെ ഇത്തരത്തില്‍ പിഴ ഈടാക്കാനാകുമെന്നും മന്ത്രി അറിയിച്ചു. പരാതി പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കുന്ന സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. സംരംഭകര്‍ക്ക്…

Read More