
ഒളിംപിക്‌സ് സമാപനം; ശ്രീജേഷ് പതാകയേന്തും ഒപ്പം മനു ഭാകറും
ഒളിംപിക്‌സ് സമാപനത്തില്‍ ഇതിഹാസ ഗോള്‍ കീപ്പറും മലയാളിയുമായ പിആര്‍ ശ്രീജേഷ് ഇന്ത്യന്‍ പതകാ വാഹകനാകും. ഷൂട്ടിങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടിയ ചരിത്രമെഴുതിയ വനിതാ താരം മനു ഭാകറും ശ്രജേഷിനൊപ്പം ഇന്ത്യന്‍ പതകയേന്തും. ഞായറാഴ്ചയാണ് ഒളിംപിക്‌സ് സമാപനം. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ് മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തുന്ന താരങ്ങളുടെ പേരുകള്‍ പുറത്തു വിട്ടത്. ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ അജാന്ത ശരത് കമലും പിവി സിന്ധുവുമായിരുന്നു ഇന്ത്യന്‍ പതാകയേന്തിയത്.കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരത്തില്‍ സ്‌പെയിനിനെ വീഴ്ത്തി ഒളിംപിക്‌സ് വെങ്കലവുമായാണ് ശ്രീജേഷ്…