‘സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പിൻമുറക്കാരെ ആരും ശുപാർശ ചെയ്തിട്ടില്ല’; മന്തി പി പ്രസാദ്

ബിനോയ് വിശ്വത്തെ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയാക്കിയതിനെതിരായ കെ.ഇ. ഇസ്മയിലിന്റെ ആരോപണത്തെ തള്ളി മന്ത്രി പി. പ്രസാദ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പിൻമുറക്കാരെ ആരും ശുപാർശ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അഖിലേന്ത്യ ജനറൽ സെക്രട്ടറിയടക്കമുളളവരാണ് ബിനോയ് വിശ്വത്തിന് ചുമതല നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. പിന്തുടർച്ചവകാശം കമ്യൂണിസ്റ്റ് വിരുദ്ധമെന്നായിരുന്നു കെ ഇ ഇസ്മയിലിന്റെ പരാമർശം. ഈ വിഷയത്തിൽ ഇസ്മയിൽ ഇങ്ങനെ പ്രതികരിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും പ്രസാദ് പറഞ്ഞു. കാനം രാജേന്ദ്രൻ കത്ത് കൊടുത്തിട്ടുണ്ടെങ്കിൽ അതൊരു പാർട്ടി ഘടകത്തിനായിരിക്കും. പാർട്ടി…

Read More

സർക്കാരിനെതിരായ ജയസൂര്യയുടെ വിമർശനം; ജയസൂര്യയേയും കൃഷ്ണപ്രസാദിനേയും വിമർശിച്ച് കൃഷി മന്ത്രി പി.പ്രസാദ്

മന്ത്രിമാരെ വേദിയിൽ ഇരുത്തി സംസ്ഥാന സർക്കാരിനെ വിമർശിച്ച നടൻ ജയസൂര്യയേയും, കൃഷ്ണപ്രസാദിനേയും വിമർശിച്ച് കൃഷി മന്ത്രി പി.പ്രസാദ്. കൃഷ്ണപ്രസാദിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടെന്നും നടൻ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വമാണെന്നും ജയസൂര്യയുടെ വാദങ്ങൾ എല്ലാം പൊളിഞ്ഞെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി നടൻ ജയസൂര്യ സർക്കാരിനെ വിമർശിച്ചത്. കർഷകർ അവഗണന നേരിടുകയാണെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും ജയസൂര്യ വേദിയില്‍ ആവശ്യപ്പെട്ടു. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ…

Read More

പൊട്ടിയത് കൃഷി മന്ത്രിയുടെ സിനിമ; ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരം; കെ. മുരളീധരന്‍

ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരൻ രംഗത്ത്. ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണ്. കൂപട്ടിണി സമരം നടത്തിയത് കർഷകരാണ്. ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ല. കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപോയത്. മന്ത്രി കൃഷി ഇറക്കിയതല്ലാതെ കർഷകരാരും കൃഷി ഇറക്കുന്നില്ല. മന്ത്രിക്ക് വേദിയിൽ തന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കിറ്റ് വിതരണത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിന് ഇപ്പോൾ കിറ്റ് വിതരണം പൂർത്തിയാക്കാൻ ആയില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്. അന്വേഷണം നടത്താൻ സർക്കാരിന് ഭയമാണ്….

Read More

ആലപ്പുഴ ജില്ലയിലെ നിലംനികത്തൽ;കർശന നടപടിയെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്

ഓണം അവധിക്കാലത്ത് നിലം നികത്തൽ വ്യാപകമാകാൻ സാധ്യതയുണ്ടെന്നും അനധികൃത നിലം നികത്തലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൃഷിമന്ത്രി പി പ്രസാദ്. ഓണത്തോടനുബന്ധിച്ച് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലയിലെ തഹസിൽദാർമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ജില്ലയിൽ നിലംനികത്തലുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.കേവലമായി നോട്ടീസ് നൽകി ഒരു വകുപ്പിലെ ഉദ്യോഗസ്ഥനും മാറി നിൽക്കാനാവില്ല. ഓണം അടുത്ത സാഹചര്യത്തിൽ ഇതിനായി ഒരു പ്രത്യേക സംഘത്തെ രൂപീകരിക്കും.റവന്യൂ, പോലീസ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ…

Read More

കാബ്‌കോ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നു കൃഷിവകുപ്പ് പിന്നോട്ടില്ല: മന്ത്രി പി.പ്രസാദ്

സംസ്ഥാനത്ത് കാർഷികോൽപന്ന വിപണന കമ്പനി (കാബ്‌കോ) രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്ന് കൃഷി മന്ത്രി പി.പ്രസാദ് വ്യക്തമാക്കി. കമ്പനി രൂപീകരണം ബജറ്റിൽ പ്രഖ്യാപിച്ചതാണ്. പുതുതായി ഏതു സംരംഭം വരുമ്പോഴും അതേക്കുറിച്ചു ചർച്ചകൾ നടക്കുക സ്വാഭാവികമാണ്. അത്തരം ചർച്ചകൾ സ്വാഗതാർഹമാണ്. ചർച്ചകൾക്കെല്ലാം ഒടുവിൽ കാബ്‌കോ യാഥാർഥ്യമാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയും വിപണനവും ലക്ഷ്യമിട്ട് സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കാനുള്ള കൃഷിവകുപ്പിന്റെ നീക്കം മന്ത്രിസഭാ യോഗത്തിൽ വ്യവസായവകുപ്പാണ് തടഞ്ഞത്. ഇതേതുടർന്ന് ഇരുവകുപ്പുകളും അഭിപ്രായ ഐക്യത്തിൽ എത്തിയശേഷം…

Read More