
കോണ്‍ഗ്രസ് നേതാവ് സുലൈമാന്‍ റാവുത്തര്‍ സി.പി.എമ്മിലേക്ക്
മുന്‍ എം.എല്‍.എ.യും കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി. പി. സുലൈമാന്‍ റാവുത്തര്‍ സി.പി.എമ്മിലേക്ക്. കെ.പി.സി.സിയുടെ രമേശ് ചെന്നിത്തല ചെയര്‍മാനായുള്ള 25 അംഗ തിരഞ്ഞെടുപ്പ് പ്രചരണസമിതി അംഗത്വം രാജിവെച്ചാണ് റാവുത്തര്‍ ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മിലേക്ക് എത്തുന്നത്. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ.എസ്.യു. നേതാവായിരിക്കെയാണ് റാവുത്തർ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. വി.എം. സുധീരന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ സംസ്ഥാന ട്രഷറര്‍ ആയും മുല്ലപ്പള്ളി രാമചന്ദ്രന് പ്രസിഡന്റായിരിക്കേ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു….