
പി പി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
എഡിഎം കെ നവീൻബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യഹർജിയിൽ വാദം കേൾക്കുക. ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബം കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. ദിവ്യയ്ക്ക് ജാമ്യം നൽകുന്നതിനെ എതിർക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീൻബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പെട്രോൾപമ്പ് അഴിമതിയിൽ നവീൻബാബുവിന് ക്ലീൻചിറ്റ് നൽകിക്കൊണ്ടാണ് റവന്യൂവകുപ്പ്…