കൃഷ്ണപിള്ളസ്മാരകം തകർത്ത കേസ്: കുറ്റവിമുക്തനാക്കിയ നേതാവിനെ തിരിച്ചെടുത്ത് സി.പി.എം.

പി. കൃഷ്ണപിള്ളസ്മാരകം തകർത്ത കേസിൽ കോടതി കുറ്റവിമുക്തനാക്കിയ നേതാവിനെ സി.പി.എം. തിരിച്ചെടുത്തു. കേസിലെ രണ്ടാം പ്രതിയായിരുന്ന കണ്ണർകാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി. സാബുവിനാണ് വീണ്ടും അംഗത്വം നൽകിയത്. 15 അംഗ കമ്മിറ്റിയിലെ മൂന്നുപേർ എതിർത്തെങ്കിലും ഭൂരിഭാഗംപേരും തിരിച്ചെടുക്കുന്നതിനെ അനുകൂലിക്കുകയായിരുന്നു. 2021-ൽ കേസിൽ കോടതി കുറ്റവിമുക്തനാക്കിയപ്പോൾത്തന്നെ സാബു ഉൾപ്പെടെയുള്ളവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടുവർഷമായിട്ടും നടപ്പാക്കിയിരുന്നില്ല. സ്മാരകംതകർത്ത കേസിൽ പ്രതികളാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയ ഉടൻതന്നെ സാബു ഉൾപ്പൈടയുള്ള അഞ്ചുപേരെ പാർട്ടിയിൽനിന്നു പുറത്താക്കുകയായിരുന്നു. കുറ്റവിമുക്തരാക്കിയിട്ടും ഇവരെ തിരിച്ചെടുക്കാത്തതു സംശയം…

Read More