പി ശശിയുടേയും അജിത് കുമാറിന്റേയും സ്വത്തുവിവരം അന്വേഷിക്കണം; വിജിലിൻസ് കോടതിയിൽ പൊതുതാൽപര്യ ഹർജി

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആർ അജിത് കുമാറിനുമെതിരെ വിജിലിൻസ് കോടതിയിൽ ഹർജി. രണ്ട് പേരുടെയും സ്വത്തുവിവരം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി. ഹർജിയിൽ റിപ്പോർട്ട് നൽകാൻ വിജിലൻസ് തിരുവനന്തപുരം കോടതി നിർദേശം നൽകി. സമാനമായ പരാതി വിജിലിൻസ് ഡയറക്ടർക്ക് ലഭിച്ചിട്ടുണ്ടോ, അന്വേഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശം നൽകിയിരിക്കുന്നത്. അടുത്ത മാസം 1 ന് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. നെയ്യാറ്റിൻകര നാഗരാജനാണ് പരാതിക്കാരന്. അതേസമയം എഡിജിപിയെ മാറ്റാത്തതിൽ സിപിഐ…

Read More

പാർട്ടി ഫണ്ടിൽ തിരിമറി നടത്തിയെന്ന റിപ്പോർട്ട്; പി കെ ശശിയോട് വിശദീകരണം തേടും

പാർട്ടി ഫണ്ടിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ശശിയോട് സി പി എം വിശദീകരണം തേടും. ശശിയുടെ വിശദീകരണം ലഭിച്ചതിനുശേഷമായിരിക്കും നടപടിയെടുക്കുക. ശശിക്കെതിരെ അന്വേഷണ കമ്മിഷൻ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് ശശിക്കെതിരായ പരാതികളിൽ അന്വേഷണം നടത്തിയത്.  മണ്ണാർക്കാട്, ചെർപ്പുളശേരി ഏരിയാ കമ്മിറ്റികളിൽ നിന്നാണ് കൂടുതലും പരാതി ഉയർന്നത്. പാർട്ടി അറിയാതെ സി പി എം ഭരണത്തിലുള്ള…

Read More