
‘കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ മഹാപരാധം എന്താണ് ‘; സുനിക്ക് പരോൾ നൽകിയതിനെ ന്യായീകരിച്ച് പി.ജയരാജൻ
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിക്ക് പരോൾ അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഐഎം നേതാവ് പി. ജയരാജൻ. കൊടി സുനിക്ക് ജാമ്യത്തിന് അർഹയുണ്ടായിരുന്നെങ്കിലും ആറുവർഷമായി പരോൾ അനുവദിച്ചിരുന്നില്ല. കൊടി സുനിയുടെ അമ്മയുടെ അഭ്യർഥന പരിഗണിച്ചാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ചത്. തടവറകൾ തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണെന്നത് പരിഗണിച്ച് പ്രമാദമായ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇത്തരത്തിൽ പരോൾ അനുവദിക്കാറുണ്ടെന്ന് ജയരാജൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: മനുഷ്യാവകാശത്തിന് കൊടിയുടെ നിറം മാനദണ്ഡമാക്കണമെന്നാണ് മനോരമയുടെ ഇന്നത്തെ…