പ്രിയ ഗായകൻ പി ജയചന്ദ്രന് വിടനൽകി കേരളം; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

അന്തരിച്ച പ്രിയ ഗായകൻ പി ജയചന്ദ്രന് വിടനൽകി കേരളം. ജയചന്ദ്രന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. ഔദ്യോഗിക ബഹുമതികളോടെ പറവൂർ ചേന്ദ്രമംഗലം പാലിയത്തെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾക്ക് ശേഷം രാവിലെ ഏഴരയോടെയാണ് പൂങ്കുന്നത്തെ വീട്ടിൽ നിന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുവന്നത്. പി ജയചന്ദ്രൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. തുടർന്നാണ് ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടിലേക്ക്…

Read More

ഗായകൻ പി. ജയചന്ദ്രന്റെ മൃതശരീരം ഇന്ന് സംസ്കരിക്കും; ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം

അന്തരിച്ച ​ഗായകൻ പി. ജയചന്ദ്രന്റെ മൃതശരീരം ഇന്ന് സംസ്കരിക്കും. ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികൾ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കൽ കോളേജിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചു. ശ്രീകുമാരൻ തമ്പിയും ഗോപിയാശാനും മന്ത്രിമാർക്കൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തി. രാഷ്ട്രീയ, സാമൂഹ്യ സംസ്കാരിക…

Read More

പ്രിയ​ഗായകന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി നാട്; തൃശ്ശൂരിലെ സം​ഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനം

മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി നാട്. ജയചന്ദ്രന്റെ ഭൗതിക ദേഹം തൃശ്ശൂരിലെ സം​ഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. പ്രിയ​ഗായകനെ അവസാനമായി കാണാൻ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ എത്തിയിരിക്കുന്നത്.  ഇന്ന് രാവിലെ എട്ട് മണിയോടെ തൃശ്ശൂർ അമല ആശുപത്രിയിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലെത്തിച്ച ഭൗതികദേഹത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ നിരവധി പേരെത്തി. വീട്ടിലേക്കെത്തിക്കാൻ വൈകിയതിനാൽ സം​ഗീത അക്കാദമിയിലെ പൊതുദർശന സമയത്തിലും മാറ്റം വന്നു. 10 മുതൽ 12 വരെ എന്നാണ് ആദ്യമറിയിച്ചിരുന്നത്….

Read More

ആദ്യമായിട്ടൊരു സെലബ്രിറ്റിയുടെ കൂടെ സ്റ്റേജ് ഷെയർ ചെയ്യുന്നത് ജയേട്ടനൊപ്പമാണ്; മലയാള ചലച്ചിത്ര ശാഖയ്ക്ക് പി ജയചന്ദ്രന്റെ വിയോഗം വലിയ നഷ്ടം; കെഎസ് ചിത്ര

മലയാളിയുടെ ഭാവ​ഗായകൻ പി ജയചന്ദ്രന്റെ വിയോ​ഗത്തിൽ വിങ്ങിപ്പൊട്ടി സംഗീതലോകം. വളരെയധികം സങ്കടത്തോടെയാണ് വാർത്ത അറിഞ്ഞതെന്ന് ​ഗായിക കെഎസ് ചിത്ര. വയ്യാതിരിക്കുന്നു എന്ന് അറിഞ്ഞ സമയത്ത് മൂന്ന് തവണ ജയേട്ടനെ കാണാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ സന്ദർശകരെ അനുവദിക്കാത്തതിനാൽ അതിന് സാധിച്ചില്ലെന്നും വളരെയധികം സങ്കടത്തോടെ പറയുകയാണ് കെ എസ് ചിത്ര. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ശാഖയ്ക്ക് വലിയ നഷ്ടമാണെന്നും ചിത്ര പറഞ്ഞു. ‘ആദ്യമായിട്ടൊരു സെലബ്രിറ്റിയുടെ കൂടെ സ്റ്റേജ് ഷെയർ ചെയ്യുന്നത് ജയേട്ടനൊപ്പമാണ്. എൺപതുകളിലാണ് അദ്ദേഹത്തിനൊപ്പം പരിപാടികളിൽ പങ്കെടുക്കുന്നത്. എന്റെ…

Read More

‘വരും തലമുറകളുടെ ഹൃദയങ്ങളിലും ജീവിക്കും’; ഭാവഗായകൻ പി ജയചന്ദ്രൻ്റെ മരണത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രൻ്റേതെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും. ജയചന്ദ്രൻ്റെ വിയോഗത്തിൽ ദുഖമുണ്ടെന്നും കുടുംബത്തിൻ്റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ പി ജയചന്ദ്രന്‍ വിവിധ ഭാഷകളിലായി 16000ത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും 5…

Read More

തലമുറകളുടെ ഹൃദയം കവർന്ന നാദവിസ്മയം; പി.ജയചന്ദ്രൻ്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മലയാള സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് പി. ജയചന്ദ്രന്റെ വേർപാട് കൊണ്ട് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി. ജയചന്ദ്രൻ. ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രൻ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്. സമാനതകൾ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ…

Read More

‘കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം’; ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചെന്ന് ഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച് വി.ഡി സതീശൻ

ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചെന്ന് ഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മലയാളിക്ക് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്ന്. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദമാണ് പി ജയചന്ദ്രന്‍റേതെന്ന് വി ഡി  സതീശൻ അനുസ്മരിച്ചു. പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം. പാട്ടിന്‍റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിൽക്കുന്ന ഓര്‍മ്മകളായി പി ജയചന്ദ്രന്‍ മടങ്ങുന്നു. ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചു. ‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ’…

Read More

‘ചന്ദ്രികയിൽ അലിഞ്ഞു ചന്ദ്രകാന്തം….’; ഓർമ്മയായത് മലയാളത്തിന്റെ സ്വന്തം ‘മെലഡി കിങ്’

‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനുമാസ ചന്ദ്രിക വന്നു, നീമാത്രം വന്നില്ലല്ലോ….” ഒരുഗായകന്‍റെ ആദ്യമായി പുറത്തുവന്ന ഗാനം 60 വര്‍ഷത്തിന് ശേഷവും സംഗീത പ്രേമികള്‍ മുതല്‍ സാധാരക്കാര്‍ വരെയുള്ളവരുടെ ഇഷ്ടഗാനമായി മാറുക, ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ നേട്ടമെന്താണ്. അതായിരുന്നു പി. ജയചന്ദ്രന്‍. ആദ്യപാട്ടിലൂടെ തന്നെ മലയാള ഗാനലോകത്തില്‍ തന്‍റെ കസേര വലിച്ചിടുകയായിരുന്നു ഒറ്റപ്പാട്ടിലൂടെ അദ്ദേഹം ചെയ്തത്. 1966ല്‍ പുറത്തിറങ്ങിയ കളിത്തോഴന്‍ എന്ന ചിത്രത്തില്‍ പാടിയ ഗാനമാണ് ആദ്യമായി ജയചന്ദ്രന്‍റേതായി പുറത്തുവന്നത്. ജി ദേവരാജന്‍ സംഗീതവും പി ഭാസ്കരന്‍…

Read More

ആ ഭാവനാദം നിലച്ചു ; 5ഭാഷകളിലായി ആലപിച്ചത് 16000ത്തിലധികം ഗാനങ്ങൾ

ചലച്ചിത്ര രംഗത്ത് ആറു പതിറ്റാണ്ട് കാലം നിറഞ്ഞു നിന്ന സ്വരമാണ് വിടവാങ്ങിയത്. അഞ്ചു ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങള്‍ക്കാണ് പി ജയചന്ദ്രന്‍റെ ശബ്ദത്തിലൂടെ ജീവൻ വെച്ചത്.  മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും പി ജയചന്ദ്രന്‍റെ സ്വരം തിളങ്ങിയത്. മെലഡി കിങായിരുന്ന പി ജയചന്ദ്രൻ. പ്രായം നമ്മിൽ മോഹം നൽകി പോലുള്ള പാട്ടുകളിലൂടെ യുവത്വത്തെയും ഹരംകൊള്ളിച്ചു. എണ്‍പതാം വയസിലാണ് മലയാളത്തിന്‍റെ ഭാവ ഗായകന്‍റെ വിയോഗം. അതേസമയം പുത്തന്‍ തലമുറ ട്രെന്‍ഡായി കൊണ്ടാടിയ പാട്ടുകളോട്…

Read More

മലയാളത്തിന്റെ പ്രിയ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു.  കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. നാളെ രാവിലെ 9 മണിക്ക് മൃതദേഹം ആശുപത്രിയിൽ നിന്നും പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ഉച്ച വരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും, ശേഷം ചേന്ദമംഗലം പാലിയത്ത്…

Read More