പിടിവാശി ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കണം ; കേന്ദ്ര സേനയെ ഇറക്കുന്നത് പ്രതിസന്ധിക്ക് പരിഹാരം ആകില്ല , പി.ചിദംബരം

പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ പിടിവാശി ഉപേക്ഷിച്ച് മണിപ്പൂർ സന്ദര്‍ശിക്കണമെന്നും അവിടുത്തെ ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. മണിപ്പൂരില്‍ കേന്ദ്രസേനയെ ഇറക്കുന്നത് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. മണിപ്പൂരിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി ബിരേന്‍ സിങ്ങാണെന്ന് അംഗീകരിക്കുകയും അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. മണിപ്പൂരില്‍ കുക്കി സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്നവരില്‍ ആറ് പേരുടെ മൃതദേഹം അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. മുഖ്യമന്ത്രിയുടെയും…

Read More

മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം ; പാർലമെന്റിലെ സഹകരണം ഉൾപ്പെടെ ചർച്ചയായെന്ന് സൂചന

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.ചിദംബരവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പശ്ചിമബംഗാളില്‍ ഇന്നലെ വൈകിട്ടാണ് കൂടിക്കാഴ്ച നടന്നത്. ഇരു നേതാക്കളും അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം നേരം ചർച്ച നടത്തി. പാർലമെന്‍റ് ചേരാനിരിക്കെയാണ് ഇരു നേതാക്കളും കണ്ടത്. പ്രതിപക്ഷ നേതൃസ്ഥാനം, പാർലമെന്‍റിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ചയായെന്നാണ് സൂചന. ടിഎംസിയുടെ കൂടെ പിന്തുണയോടെ രാഹുല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ താല്‍പര്യം. എന്നാല്‍, രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനോട്…

Read More

‘മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നായി, ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം മാറ്റുന്നു’; പി ചിദംബരം

ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം മാറ്റുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് പി ചിദംബരം. മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചരണം. ഇന്നലെ മുതല്‍ എൻഡിഎ സർക്കാർ എന്നാണ് പ്രയോഗമെന്നും പി ചിദംബരം പറഞ്ഞു. ഏപ്രില്‍ 19 മുതൽ ബിജെപി ക്യാംപില്‍ മാറ്റമാണ് കാണുന്നതെന്നും പി ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് പ്രകടനപത്രികയെ അവഗണിച്ച മോദി ഇപ്പോള്‍ പ്രകടനപത്രിക പരിഗണിക്കുന്നുവെന്നും ചിദംബരം പരിഹസിച്ചു. അതേസമയം, നിർണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും. തുടർഘട്ടങ്ങളിലെ…

Read More

ബജറ്റിൽ ‘ദരിദ്രർ’ എന്ന വാക്ക് 2 തവണ, എന്നാൽ ദരിദ്രർക്ക് എന്തുണ്ട്?’: പി ചിദംബരം

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ദരിദ്രർക്കും തൊഴിൽരഹിതർക്കും വേണ്ടി ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം. ’87 മിനിറ്റ് പ്രസംഗത്തിനിടെ ഒരിക്കൽപോലും ‘തൊഴിലില്ലായ്മ, ദാരിദ്ര്യം, അസമത്വം’ എന്നിവയെക്കുറിച്ച് സംസാരിക്കണമെന്ന് ധനമന്ത്രിക്ക് തോന്നിയില്ല. ‘ദരിദ്രർ’ എന്ന വാക്ക് മാത്രം അവർ രണ്ടുതവണ പ്രയോഗിച്ചു. എന്നിട്ട് ദരിദ്രർക്കായി ഈ ബജറ്റിൽ എന്താണുള്ളത്? പരോക്ഷ നികുതി വെട്ടിക്കുറച്ചോ? ജിഎസ്ടി വെട്ടിക്കുറച്ചോ? സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന പെട്രോൾ, ഡീസൽ, വളം, സിമന്റ് എന്നിവയുടെ വില കുറച്ചോ?’ ചിദംബരം ചോദിച്ചു. കഴിഞ്ഞ…

Read More