റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ‌ശ്രമിക്കുന്നത്; പി.എ. മുഹമ്മദ് റിയാസ്

റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ‌ശ്രമിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നജീബ് കാന്തപുരം എംഎൽഎയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രവർത്തി നടക്കുന്ന റോഡുകളിലും, പ്രവർത്തി വിവിധ കാരണങ്ങളാൽ തടസപ്പെട്ട റോഡുകളിലും യൂട്ടിലിറ്റി പ്രവർത്തി നടക്കുന്ന ചില റോഡുകളിലും, കോടതി വ്യവഹാരവും മറ്റുമുള്ള റോഡുകളിലും ചില ബുദ്ധിമുട്ടുകളുണ്ട്. അതേസമയം റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ശാസ്ത്രീയ മാർഗങ്ങളാണ് അവലംബിച്ചുവരുന്നതെന്നും ഡിഫക്ട് ലയബിലിറ്റി പീര്യഡ് ഉൾപ്പെടെയുള്ള കാര്യങ്ങളുടെ നിരീക്ഷണത്തിന് എം.എൽ.എമാർക്കുകൂടി…

Read More

പിഡബ്ല്യുഡി പാലങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കുന്നിന്റെ ഭാ​ഗമായി പാലത്തിനടിയിൽ ജിമ്മും ബാഡ്മിന്റൺ കോർട്ടും

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ പാലങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി വകുപ്പുകൾ ഡിസൈൻ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. പാലങ്ങൾക്ക് അടിയിലുള്ള സ്ഥലം ഉപയോഗപ്രദമാക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇവിടങ്ങളിൽ ഓപ്പൺ ജിമ്മും ബാഡ്‌മിന്റൺ കോർട്ടുകളും സ്ഥാപിക്കുമെന്നും അറിയിച്ചു. കൂടാതെ കൊല്ലത്തും നെടുമ്പാശേരിയിലുമായിരിക്കും സംസ്ഥാന തലത്തിൽ പദ്ധതി ആദ്യമായി നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒരു ടൂറിസ്റ്റ് സ്റ്റേറ്റ് ആയി മാറണമെന്നാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞ മന്ത്രി കേന്ദ്ര സർക്കാരിന് സംസ്ഥാനത്തോട് പക…

Read More