കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; തുടരന്വേഷണത്തിന് അനുമതി നൽകി കോടതി

ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് അനുമതി. കേസിൽ നാലാമതൊരു പ്രതികൂടി ഉണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചാരണത്തിന് പിന്നാലെയാണ് പൊലീസ് തുടരന്വേഷണത്തിന് തീരുമാനിച്ചത്. കേസിലെ രണ്ടാം പ്രതി അനിത കുമാരിയുടെ ജാമ്യാപേക്ഷയും കൊല്ലം അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു. 2023 നവംബറിൽ ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവർ ചേർന്ന് ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കോണ്ടുപോയെന്നാണ് കേസ്. 4 പ്രതികൾ ഉണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു…

Read More

ഓയൂരിൽ കൂട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനിതകുമാരിക്ക് ജാമ്യം, പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടാം പ്രതി അനിതകുമാരിക്ക് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജാമ്യം നൽകി. പൊലീസിന്റെ തുടരന്വേഷണ അപേക്ഷയും കോടതി അംഗീകരിച്ചു. അതേസമയം, ഒന്നാം പ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു കുടുംബം മുഴുവൻ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു…

Read More

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിൽ എത്തിച്ചു

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിൽ എത്തിച്ചു. പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ചത്. ഫൊറൻസിക് വിദഗ്ദർ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനുള്ളിൽ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ വീട്ടുമുറ്റത്തുതന്നെ ഉണ്ട്. സംഭവത്തിന് ശേഷം ഇവർ കാർ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാറിനുള്ളിൽനിന്ന് നിർണായക തെളിവുകൾ ലഭിക്കുമോ എന്നാണ് പരിശോധന നടത്തുന്നത്. കൂടാതെ കുട്ടിക്ക് ഏതെങ്കിലും തരത്തിൽ…

Read More

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. 10 ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് കൊട്ടാരക്കര കോടതിയിൽ ആവശ്യപ്പെടും. ഓയൂർ കുട്ടിക്കടത്തിൽ മൂന്നുപേർ മാത്രമാണ് പ്രതികളെന്ന് പൊലീസ് ഉറപ്പിച്ചുപറയുന്നു. അതുകൊണ്ടുതന്നെ കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കാൻ സാധ്യതയില്ല. പ്രതികളായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അപക്ഷ സമർപ്പിക്കും. തമിഴ്‌നാട്ടിലടക്കം പ്രതികൾ സഞ്ചരിച്ച വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. റൂറൽ…

Read More

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കസ്റ്റഡിയിൽ

ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ ഒരാൾ കസ്റ്റഡിയിൽ. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. നിലവിൽ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. കസ്റ്റഡിയിലുള്ളയാളുടെ വിശദ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. അതേസമയം, കേസിൽ ഇന്ന് വീണ്ടും കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസി ടിവി ശേഖരണവും വാഹന പരിശോധനയും തുടരും. അതേസമയം, പൊലീസിന്‍റെ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് ആറുവയസുകാരിയുടെ അച്ഛൻ ഇന്നലെ…

Read More

പാർപ്പിച്ചത് വലിയ വീട്ടിൽ, തട്ടിക്കൊണ്ട് പോയവരെ അറിയില്ല; അഭിഗേൽ സാറ റെജി

തന്നെ ഏതോ ഒരു വലിയ വീട്ടിലേക്കാണ് തട്ടിക്കൊണ്ട് പോയതെന്ന് കൊല്ലം ഓയൂരില്‍ നിന്ന് കാണാതായ ആറ് വയസ്സുകാരി അബിഗേല്‍ സാറ. തന്നെ കൊണ്ടുപോയവരില്‍ ആരെയെങ്കിലും നേരത്തെ അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെ എന്നായിരുന്നു കുട്ടിയുടെ മറുപടി. പോയിട്ട് വരാമെന്നാണ് അവര്‍ പറഞ്ഞതെന്നും അബിഗേല്‍ പൊലീസിനോട് പറഞ്ഞു. അതേസമയംഅബിഗേലിനെ അച്ഛന്‍റെ കൈകളിലെത്തിച്ചു. ഇന്നലെ വൈകുന്നേരം നാലരക്കാണ് സഹോദരനൊപ്പം ട്യൂഷന് പോകും വഴി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന്…

Read More

കുട്ടിയെ കാണാതായ സംഭവം; മാധ്യമങ്ങളുടെ ഇടപെടൽ അഭിനന്ദനം അർഹിക്കുന്നുവെന്ന് കെ.മുരളീധരൻ

കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ അഭിനന്ദനമർഹിക്കുന്നുവെന്ന് കെ.മുരളീധരൻ. പൊലീസ് അന്വേഷണത്തിന് സഹായകമായ രീതിയിലായിരുന്നു മാധ്യമങ്ങളുടെ ഇടപെടലെന്നും അഭിനന്ദിക്കുന്നുവെന്നും കെ.മുരളീധരൻ പറഞ്ഞു. “കുട്ടിയെ കാണാതായ വിഷയത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാൻ മാധ്യമങ്ങളുടെ ഇടപെടൽ കാരണമായിട്ടുണ്ട്. അത് പൊലീസ് അന്വേഷണത്തെയും കാര്യക്ഷമമാക്കി. അല്ലെങ്കിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമായി പോയേനെ. ആക്ഷേപങ്ങളുണ്ടായാലും ഞാൻ കണ്ടിടത്തോളം അന്വേഷണത്തിന് സഹായകമായ രീതിയിലാണ് മാധ്യമങ്ങൾ പെരുമാറിയത്. നാടുമുഴുവൻ ഏറ്റെടുക്കുന്ന രീതിയിൽ വിഷയത്തിന്റെ ഗൗരവം ഉയർത്തിപ്പിടിക്കാൻ കേരളത്തിലെ മാധ്യമങ്ങൾക്ക്…

Read More

‘ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നിരുന്നു’; കുട്ടിയുടെ അമ്മൂമ്മ

ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ. കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും കാര്യമായെടുത്തില്ലെന്നാണ് അബിഗേൽ സാറയുടെ അമ്മൂമ്മ പറയുന്നത്. നേരത്തെയും ഈ കാറ് വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞിരുന്നു. നിർത്തിയിട്ട കാറിൽ നിന്നും രണ്ടുപേർ സൂക്ഷിച്ച് നോക്കിയെന്നാണ് അവർ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാഞ്ഞതെന്നും അമ്മൂമ്മ പറ‌ഞ്ഞു. കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും…

Read More