
ചികിത്സയ്ക്കിടെ ഓക്സിജൻ മാസ്കിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം
രാജസ്ഥാൻ കോട്ടയിലുള്ള സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ പ്രവേശിപ്പിച്ച 23 കാരനാണ് ചികിത്സയ്ക്കിടെ ഓക്സിജൻ മാസ്കിന് തീപിടിച്ച് മരിച്ചത്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ബുധനാഴ്ച രാത്രി വൈകി ശർമയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ശർമയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ സിപിആർ നൽകാൻ തുടങ്ങി. ഇതിനിടെ ഡിസി ഷോക്ക് മെഷീനിൽ നിന്ന് ഉയർന്ന തീ വൈഭവിന്റെ ഓക്സിജൻ മാസ്കിലേക്ക് പടരുകയായിരുന്നു. തീ ആളിപ്പടർന്നതോടെ വൈഭവിന്റെ മുഖത്തും നെഞ്ചിലും ഗുരുതരമായി…