ഗുരുവായൂർ ദേവസ്വത്തിന് 2053 കോടിയുടെ സ്ഥിരനിക്ഷേപം, സ്വന്തമായുള്ളത് ഒരു ടണ്ണിലേറെ സ്വർണം; കണക്കുകൾ പുറത്ത്

ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത് ഒരു ടണ്ണിലേറെ സ്വർണമെന്ന് റിപ്പോർട്ടുകൾ. റിസർവ് ബാങ്കിന്റെ സ്വർണ നിക്ഷേപ പദ്ധതിയിൽ മാത്രം 869 കിലോ സ്വർണമാണ് ദേവസ്വം ബോർഡ് നിക്ഷേപിച്ചിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ആകെ 271 ഏക്കർ ഭൂമി സ്വന്തമായുണ്ടെന്നാണ് കണക്ക് നേരത്തെ പുറത്തുവന്നിരുന്നു. രേഖകൾ പ്രകാരം 1084.76 കിലോ സ്വർണമാണ് ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത്. എസ്ബിഐയുടെ നാല് സ്വർണ നിക്ഷേപ പദ്ധതികളിലായി 869.2 കിലോ സ്വർണമാണ് നിക്ഷേപിച്ചിട്ടുള്ളത്. നിക്ഷേപത്തിൽ നിന്നും…

Read More

ഹാഥ്റസ് ദുരന്തം; ഹാഥ്റസ് ദുരന്തത്തില്‍ പൊലീസ് തിരയുന്ന ആള്‍ദൈവം ഭോലെ ബാബയുടെ പേരില്‍ 100ലധികം കോടിയുടെ സ്വത്ത്

ഹാഥ്റസ് ദുരന്തത്തില്‍ പൊലീസ് തിരയുന്ന വിവാദ ആള്‍ദൈവം ഭോലെ ബാബയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്. 24 ആശ്രമങ്ങള്‍ അടങ്ങുന്ന ഒരു ശൃംഖലയും ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ ഉണ്ടെന്നും കുറഞ്ഞത് 100 കോടി രൂപയുടെ സ്വത്തുണ്ടെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഭോലെ ബാബയുടെ സത്സംഗിനെത്തിയ 122 പേരാണ് തിക്കിലും തിരക്കിലും പെട്ട് ചൊവ്വാഴ്ച മരിച്ചത്. അപകടത്തിനുശേഷം ബാബ ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ അദ്ദേഹത്തിന്‍റെ അനുയായികളടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു….

Read More