
ഒമാനിൽ വാഹനങ്ങളുടെ മുൽകിയ കാലാവധി ഒരു വർഷത്തിൽ കൂടുതൽ നീട്ടാം ; റോയൽ ഒമാൻ പൊലീസ്
വാഹനങ്ങളുടെ രജിസ്ട്രേഷൻ (മുൽക്കിയ) കാലാവധി ഒരുവർഷത്തിൽ കൂടുതൽ നീട്ടാൻ അനുവാദം നൽകി റോയൽ ഒമാൻ പൊലീസ്. വർഷം തോറും പരിശോധന ആവശ്യമില്ലാത്ത വാഹനങ്ങൾക്ക്, ഒരു വർഷത്തിൽ കൂടുതൽ ഇൻഷൂറൻസ് കാലാവധിയുണ്ടെങ്കിൽ ഉടമയുടെ അഭ്യാർഥനയെ തുടർന്ന് ആ കാലയളവിലേക്ക് നീട്ടി നൽകുന്നതായിരിക്കും. ട്രാഫിക് നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് (61/2024) പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറൽ ലെഫ്റ്റനൻറ് ജനറൽ ഹസൻ ബിൻ മുഹ്‌സെൻ അൽ ശറൈഖിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം ഔദ്യോഗിക ഗസറ്റിൽ…