
ഡ്രൈവിംഗ് ലൈസൻസ് പരിഷ്‌കാരം; നിർദ്ദേശത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ
ഡ്രൈവിംഗ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ വിചിത്ര നിർദ്ദേശത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ. ഡ്രൈവിംഗ് ടെസ്റ്റ് 50 പേർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷധം. എണ്ണം പരിമിതപ്പെടുത്തിയാൽ പൂർണമായും ബഹിഷ്‌കരിക്കാനാണ് ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്‌ക്രടേഴ്സ് ആന്റ് വർക്കേഴ്സ് അസോസിയേഷന്റെ തീരുമാനം. 86 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലും പ്രതിഷേധം നടത്താനും ലേണേഴ്സ് ലൈസൻസ് ഫീ ഒരാഴ്ചത്തേക്ക് അടയ്ക്കേണ്ടെന്നുമാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ തീരുമാനം. നിലവിൽ തീയതി കിട്ടിയ എല്ലാവർക്കും ടെസ്റ്റ് നടത്തണമെന്നാണ്…