Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
Owner - Radio Keralam 1476 AM News

രാഹുൽ ഡി നായരുടെ മരണം: ഭക്ഷ്യവിഷബാധയെന്ന പരാതിയിൽ ഹോട്ടലുടമക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ്

എറണാകുളം കാക്കനാട്ടെ ഭക്ഷ്യവിഷബാധ സംഭവത്തിൽ ലെ ഹയാത്ത് ഹോട്ടൽ ഉടമക്കെതിരെ പൊലീസ് കേസെടുത്തു. നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. മരിച്ച കോട്ടയം സ്വദേശി രാഹുൽ ഡി നായരുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്. ഹോട്ടൽ ലൈസൻസി ആരെന്നറിയിക്കാനും പൊലീസ് ഹോട്ടലുടമക്ക് നിർദ്ദേശം നൽകി. ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും വാങ്ങി കഴിച്ചതിനു പിന്നാലെയാണ് രാഹുലിന് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വീട്ടുകാരുടെ ‘പരാതിയിൽ ആരോപിക്കുന്നത്. അതേസമയം രാഹുൽ ഡി നായരുടെ മരണ കാരണം ഷവർമ കഴിച്ചുള്ള വിഷബാധ തന്നെയാണോയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പരിശോധനാഫലം  കിട്ടിയശേഷം…

Read More

യുവാക്കൾ കുടുങ്ങിയത് പന്നിക്ക് വെച്ച കെണിയിൽ; മൃതദേഹം കുഴിച്ചിട്ടു; കുറ്റം സമ്മതിച്ച് സ്ഥലമുടമ

പാലക്കാട് കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ നിർണായക വിവരം. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റിഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നൽകിയിരുന്നു. പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചത്. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. യുവാക്കൾ പാടത്തേക്ക് ഓടിയത് തിങ്കളാഴ്ച പുലർച്ചെ 4.50 നാണ്. 4 പേർ രണ്ടു വഴിക്കായി ഓടുകയായിരുന്നു. പിന്നീട് ഇവരെ കാണാനായില്ല. സിസി ടിവി ദൃശ്യങ്ങളിലാണ് ഇത് വ്യക്തമായത്. ഒരു…

Read More

മദ്യപിച്ച് ലക്കുകെട്ട് എസ്ഐയുടെ ചൂരൽപ്രയോഗം; കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി

നെടുമ്പാശ്ശേരി കരിയാട് മദ്യലഹരിയിലെത്തിയ പൊലീസ് കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി. സി.ആർ.വി വാഹനത്തിലെത്തിയ എസ്ഐ ഒരു പ്രകോപനം ഇല്ലാതെ ചൂരൽ വീശി അതിക്രമം നടത്തിയെന്നാണ് കരിയാട് സ്വദേശി കടയുടമ കുഞ്ഞുമോൻ നൽകിയ പരാതിയിൽ പറയുന്നത്. സിആർവി ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽകുമാറിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് അങ്കമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായി. സുനിൽ കുമാറിനെതിരെ നടപടി ഉടനുണ്ടാകും.  കട പൂട്ടി വീട്ടിലേക്ക് ഇറങ്ങാനൊരുങ്ങുകയായിരുന്നു കുഞ്ഞുമോനും ഭാര്യയും സ്കൂൾ വിദ്യാർത്ഥിയായ…

Read More

കോന്നിയില്‍ ഹോട്ടലുടമ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ച നിലയില്‍

കോന്നിയില്‍ 43-കാരനെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കോന്നിയില്‍ ഹോട്ടല്‍ നടത്തിവരുന്ന അഭിലാഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇയാളെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. തല തറയിലിടിച്ച് രക്തം വാര്‍ന്ന നിലയില്‍ മേല്‍മുണ്ടില്ലാതെ മൃതദേഹം റോഡില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു. റോഡിനോട് ചേര്‍ന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു അഭിലാഷ് താമസിച്ചിരുന്നത്. മുകള്‍നിലയില്‍നിന്ന് കാല്‍വഴുതി വീണതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് പ്രാഥമികാന്വേഷണം നടത്തി. ബന്ധുക്കളുടെയടക്കം മൊഴിരേഖപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് ലക്കുകെട്ട…

Read More

നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ഓറിയോൺ ഏജൻസി ഉടമ പിടിയിൽ

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് കൈമാറിയ മൂന്നാം പ്രതി പിടിയിൽ. ഒറിയോൺ എജ്യു വിങ്‌സ് ഉടമ സജു ശശിധരൻ ആണ് അറസ്റ്റിലായത്. ഇയാൾ പിടിയിലായതോടെ മറ്റാർക്കെങ്കിലും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോയെന്നുള്ളതും പൊലീസിന് കണ്ടെത്താനാകും. നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റിനൊപ്പം മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ടിസി തുടങ്ങിയവയാണ് നൽകിയിരുന്നത്.  കേസിൽ രണ്ടാം പ്രതി അബിൻ സി.രാജ് രണ്ടു ലക്ഷം രൂപ വാങ്ങിയാണ് നിഖിൽ തോമസിന്  ഒറിയോൺ ഏജൻസി വഴി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയത്. പാലാരിവട്ടം,…

Read More

സിദ്ദിഖിന്റെ വാരിയെല്ലിന് പൊട്ടല്‍, പ്രതികള്‍ കട്ടറും ട്രോളി ബാഗും വാങ്ങിയത് കൊലപാതകത്തിനുശേഷം

ഹോട്ടലുടമയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഫര്‍ഹാനയുടെ സഹോദരന്‍ ഗഫൂറും പോലീസ് കസ്റ്റഡിയില്‍. ഇതോടെ കേസിൽ പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം നാല് ആയി. മൃതദേഹം മുറിച്ച് മാറ്റാനുള്ള ഇലക്ട്രിക് കട്ടര്‍ പ്രതികള്‍ വാങ്ങിയത് പൊലപാതകത്തിന് ശേഷമെന്നും കണ്ടെത്തല്‍. മേയ് 18-നായിരുന്നു വ്യവസായിയായ സിദ്ദിഖിനെ മുഖ്യപ്രതികളെന്ന് കരുതുന്ന സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരൻ ചെർപ്പുളശ്ശേരി വല്ലപ്പുഴ ചെറുകോട്ടെ ഷിബിലി(22), സുഹൃത്ത് ഒറ്റപ്പാലം ചളവറയിലെ കൊട്ടോടി കെ. ഖദീജത്ത് ഫർഹാന (19) എന്നിവർ ചേർന്ന് കൊലപ്പെടുത്തുന്നത്. പോസ്റ്റ്…

Read More