ഗൗതം അദാനിക്ക് കുരുക്കായി വീണ്ടും റിപ്പോർട്ട്; സ്വന്തം കമ്പനിയിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്ന് കണ്ടെത്തൽ

ഇന്ത്യയിലെ അതിസമ്പന്നൻമാരിൽ ഒരാളായ ഗൗതം അദാനിക്ക് എതിരെ റിപ്പോർട്ട്. അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളത്. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിൽ ആരോപണമുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ അദാനി ​ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങൾക്കെതിരെ നടക്കുന്നതെന്നും ഗ്രൂപ്പ് പ്രതികരിച്ചു. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ…

Read More