
സ്വന്തം കല്യാണമാണെങ്കിലും ആരും എന്നെ വിളിച്ചില്ല: ധ്യാന്‍
നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ സിനിമകളെക്കാളും അഭിമുഖമാണ് ഹിറ്റാവാറുള്ളതെന്ന് നടനും സമ്മതിച്ച കാര്യമാണ്. മാത്രമല്ല ഉത്തരവാദിത്തങ്ങള്‍ ഒന്നുമില്ലാതെ തമാശ കളിച്ചു നടക്കുന്ന സ്വഭാവം തനിക്കുണ്ടെന്ന് ധ്യാന്‍ പറയാറുണ്ട്. അങ്ങനെ തന്റെ വിവാഹത്തിന് പോലും കൃത്യ സമയത്ത് എത്താത്തതിനെ കുറിച്ച് ധ്യാന്‍ പറഞ്ഞ കഥകള്‍ മുന്‍പ് വൈറലായിരുന്നു. കണ്ണൂര്‍ വെച്ച് നടത്തിയ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവാത്തതും ഭാര്യയായ പെണ്‍കുട്ടി വിളിച്ചതിനു ശേഷമാണ് താന്‍ അവിടേക്ക് പോയതെന്നും താരം…