ശരീരഭാരം കൂടുതലാണോ ? ഈ കാര്യങ്ങൾ ചെയ്തോളു
അമിതവണ്ണം വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടുന്നു. വണ്ണം കുറയ്ക്കാൻ ഡയറ്റ്, വ്യായാമവും മാത്രമല്ല ജീവിതശെെലിയിലെ ചില മാറ്റങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഭാരം കുറയ്ക്കാൻ രാത്രിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്. മതിയായ ഉറക്കം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. രാത്രിയും 7-9 മണിക്കൂർ നന്നായി ഉറങ്ങുന്നത് ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മോശം ഉറക്കം ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് അമിത വിശപ്പിനും അനാരോഗ്യകരമായ…