കൊച്ചിയിൽ നിന്ന് പാചക വാതകം നിറച്ച് പോയ ടാങ്കർ ലോറി മറിഞ്ഞു; വാതക ചോർച്ച, സ്‌കൂളുകൾക്ക് അവധി

എൽ പി ജി ടാങ്കർ ലോറി മറിഞ്ഞ് വാതക ചോർച്ച. കോയമ്പത്തൂരിലെ അവിനാശി റോഡ് മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. കൊച്ചിയിൽ നിന്ന് 18 ടൺ പാചക വാതകം നിറച്ച് കോയമ്പത്തൂർ ഗോഡൗണിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി പി സി എൽ) വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഫ്ളൈ ഓവറിലെത്തിയപ്പോൾ ടാങ്കർ പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. വാതക ചോർച്ച ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ടാങ്കർ…

Read More

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം ; ഒരാൾ മരിച്ചു

കോഴിക്കോട് തിരുവമ്പാടി കാളിയമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു.അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആനക്കാംപൊയിൽ ഭാഗത്ത് നിന്നുവന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപെട്ടവരെ നിരവധി​ പേരെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും ഗുരതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിരവധി യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിനുപയോഗിച്ച് ബസ് ​ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Read More

ഇടുക്കി അടിമാലിയിൽ ഗ്യാസ് സിലണ്ടർ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ഡ്രൈവർക്ക് പരിക്ക്

ഇടുക്കി അടിമാലിക്ക് സമീപം ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി മറിഞ്ഞു. കരടിപ്പാറയിൽ ആണ് അപകടമുണ്ടായത്. ലോറി ഡ്രൈവർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

Read More

പിഞ്ചുകുട്ടികളെ കുത്തിക്കൊന്നു; പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി കോടതി, 30 വർഷം തടവുശിക്ഷ

പിഞ്ചുകുട്ടികളെ അമ്മയുടെ കൺമുന്നിൽ വച്ച് കൊലപ്പെടുത്തിയ പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി. പകരം 30 വർഷം തടവുശിക്ഷ വിധിച്ചു. പ്രതിക്ക് ശിക്ഷാ ഇളവിന് അർഹതയുണ്ടാവില്ല. റാന്നി കീക്കൊഴൂർ മാടത്തേത്ത് വീട്ടിൽ ഷിബു എന്ന തോമസ് ചാക്കോയുടെ (47) വധശിക്ഷയാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ഒഴിവാക്കിയത്. 2013 ഒക്ടോബർ 27നായിരുന്നു പത്തനംതിട്ടയിൽ നാടിനെ നടുക്കിയ ക്രൂരത നടന്നത്. സംഭവ ദിവസം രാവിലെ 7.30ന് മെബിനും (3 വയസ്) മെൽബിനും (7) താമസിക്കുന്ന വീട്ടിലെത്തിയ ഷിബു…

Read More

പാലക്കാട് 20 കുട്ടികളുമായി പോയ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികള്‍ക്ക് നിസാര പരിക്ക്

പാലക്കാട് ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ചേരാമംഗലം കനാലിലേക്കാണ് ബസ് മറിഞ്ഞത്. എഎസ്എംഎം ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. ബസില്‍ 20 കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിദ്യാര്‍ത്ഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Read More

കിളിമാനൂരിൽ ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞു; രണ്ടു പേർക്ക് പരുക്ക്

കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കോട്ടയത്തുനിന്നും പതിനാറാം മൈലിലെ ഭാരത് പെട്രോളിയത്തിന്‍റെ പമ്പിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഡ്രൈവറേയും ക്ലീനറേയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മഴയില്‍ നിയന്ത്രണം വിട്ട് ലോറി തെന്നിമാറിയതാണെന്നാണ് വിവരം. ടാങ്കറില്‍ നിന്നും ഇന്ധനം തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയര്‍ത്താനാണ് ശ്രമം. ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ സ്ഥലത്തെത്തി.

Read More

കൊച്ചി മാടവനയിൽ സ്വകാര്യ ബസ് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

ട്രാഫിക് സിഗ്‌നലിൽ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. ബസ് യാത്രികരായ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം. ബാംഗ്ലൂരിൽനിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന എൻഎൽ 01 ജി 2864 റജിസ്ട്രേഷനുള്ള കല്ലട ബസ്സാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്. റെഡ് സിഗ്‍നൽ വന്നതോടെ ബസ് നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം…

Read More

വളാഞ്ചേരിയിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; ഒരാൾക്ക് പരുക്ക്

വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ലോറി ഡ്രൈവറായ കർണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരിച്ചത്. സഹ ഡ്രൈവർ കർണാടക സ്വദേശി പ്രകാശിന് (41) പരുക്കേറ്റു. ഇദ്ദേഹത്തെ വളാഞ്ചേരി നടക്കാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിൽനിന്ന് തൃശൂർ ഭാഗത്തേക്കു സവാള കയറ്റിപ്പോകുന്ന ലോറിയാണ് വളവിൽ താഴേക്കു മറിഞ്ഞത്. പൊലീസും തിരൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ഏറെ നേരം പണിപ്പെട്ടാണ് ലോറിയിൽനിന്ന് ഡ്രൈവറെ പുറത്തെടുത്തത്. 

Read More