വേണാട് എക്സ്പ്രസിൽ ദുരിതയാത്ര; യാത്രക്കാര്‍ കുഴഞ്ഞുവീണു: പ്രതിഷേധം
വേണാട് എക്സ്പ്രസിൽ കാലുകുത്താൻ പോലും ഇടമില്ലാതെ ദുരിതയാത്ര. തിങ്ങി നിറഞ്ഞ ട്രെയിനിൽ യാത്രക്കാര്‍ കുഴഞ്ഞുവീണു. ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സപ്രസിലെ കോച്ചിലെ ദൃശ്യങ്ങളും പുറത്തുവന്നു. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. വേണാട് എക്സ്പ്രസിലെ ദുരിതയാത്രയിൽ യാത്രക്കാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. നിന്നുതിരിയാൻ പോലും സ്ഥലമില്ലാതെ സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയാണ് ട്രെയിനില്‍ തളര്‍ന്നുവീഴുന്നത്. വന്ദേ ഭാരതിനായി ട്രെയിൻ പിടിച്ചിടുന്നതും ദുരിതം ഇരട്ടിയാക്കി. വന്ദേഭാരത് ട്രെയിൻ സര്‍വീസ് ആരംഭിച്ചതോടെ വേണാട് എക്സ്പ്രസിന്റെ സമയം മാറ്റിയതും…