മിന്നുന്ന വിജയം നേടിയിട്ടും സഹമന്ത്രിസ്ഥാനത്ത് ഒതുക്കിയതിൽ അതൃപ്തി?; സിനിമയ്‌ക്കായി മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി

കേന്ദ്രസഹമന്ത്രിയാക്കിയതിൽ അതൃപ്തിയുമായി സുരേഷ് ഗോപി. സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ്ഗോപി ബിജെപി കേന്ദ്ര േനതൃത്വത്തെ അറിയിച്ചു. തൃശൂരിൽനിന്ന് മിന്നുന്ന വിജയം നേടിയിട്ടും തന്നെ സഹമന്ത്രിസ്ഥാനത്ത് ഒതുക്കിയതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. ‘‘താമസിക്കാതെ തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് സിനിമ ചെയ്തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ. എംപി എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കേന്ദ്രമന്ത്രിസ്ഥാനം വേണ്ടെന്നായിരുന്നു തന്റെ നിലപാട്’’– സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോൾ…

Read More

സൂപ്പർ ഓവറിന്റെ അവസാനത്തിൽ ജയിച്ചു; ജനങ്ങൾ തനിക്ക് മൂന്ന് തവണ തന്ന വിശ്വാസം നാലാം തവണയും തന്നു: ശശി തരൂർ

സൂപ്പർ ഓവറിന്റെ അവസാനത്തിൽ നമ്മുക്ക് ജയിക്കാൻ സാധിച്ചുവെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ശശി തരൂര്‍. പ്രതീക്ഷിക്കാത്ത വെല്ലുവിളി നേരിടേണ്ടി വന്നെങ്കിലും അവസാനത്തിൽ അനന്തപുരിയിലെ ജനങ്ങൾ തനിക്ക് മൂന്ന് തവണ തന്ന വിശ്വാസം നാലാം തവണയും തന്നു. അവർക്ക് വേണ്ടി ആത്മാർഥതയോടെ പ്രവർത്തിക്കുമെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. 15879 ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെയാണ് തരൂർ പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. വോട്ടെണ്ണലിന്‍റെ തുടക്കം…

Read More

മോദി വീണ്ടും വരും; ജനത്തിൻ്റെ വോട്ട് വികസനത്തിനെന്ന് രാജീവ് ചന്ദ്രശേഖര്‍

രാജ്യത്തെ ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിലാണെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. മോദി വീണ്ടും വരുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. ഇതാണ് ഏറ്റവും വലിയ സന്ദേശമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.  തെക്കേന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസനത്തിനാണ് ജനം വോട്ട് ചെയ്തത്. അല്ലാതെ നുണയുടെ രാഷ്ട്രീയത്തിന് അല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. മൂന്നാം മോദി സർക്കാർ വരുമെന്നാണ് എക്സിറ്റ് പോളിൽ കാണുന്നത്. ഇതാണ് ഏറ്റവും വലിയ സന്ദേശമെന്നും അദ്ദേഹം…

Read More

ഹരിഹരന്‍ ശൈലജക്കെതിരെ നടത്തിയ പരാമര്‍ശ വിവാദം അവസാനിച്ചു; തെറ്റ് കണ്ടാൽ തിരുത്തും: കെ.മുരളീധരന്‍

ആര്‍എംപി നേതാവ് ഹരിഹരന്‍ കെ.കെ.ശൈലജക്കെതിരെ നടത്തിയ പരാമര്‍ശം സംബന്ധിച്ച വിവാദം അവസാനിച്ചുവെന്ന് കെ.മുരളീധരന്‍ പറഞ്ഞു.ഹരിഹരൻ ഖേദം പ്രകടിപ്പിച്ചു .അതോടെ വിഷയം തീർന്നു.തെറ്റ് കണ്ടാൽ തിരുത്തും .മാപ്പ് പറഞ്ഞതോടെ  വിഷയം തീര്‍ന്നു. ഇനി കാലു പിടിക്കാൻ ഒന്നും ഇല്ല. ബോംബ് ,മാരകായുധം എന്നിവ കൊണ്ട് ഇനിയും സിപിഎം ഇറങ്ങിയാൽ വിപുലമായ പ്രചരണ പരിപാടി യുഡിഎഫ് സംഘടിപ്പിക്കും. അൻവറിന്‍റെ  പ്രസ്താവന സിപിഎമ്മും മുഖ്യമന്ത്രിയും പിന്തങ്ങിയത് പോലെ ഞങ്ങൾ ചെയ്തില്ലെന്നും ആദ്ദേഹം വ്യക്തമാക്കി. വടകരയില്‍  സർവകക്ഷി യോഗം ആവശ്യമെങ്കിൽ വിളിക്കട്ടെ. കലക്ടർ…

Read More

പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ച സംഭവം: പട്യാലയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വീട് ഉപരോധിച്ച് കര്‍ഷകര്‍

പഞ്ചാബിലെ പട്യാലയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ വീടുപരോധിച്ച് കര്‍ഷകപ്രതിഷേധം. കഴിഞ്ഞദിവസം പ്രണീതിന്റെ പ്രചാരണം തടഞ്ഞുള്ള പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. കര്‍ഷകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കിയതിലും പ്രതിഷേധമുണ്ടായി. വിവിധ കര്‍ഷകസംഘടനകളുടെ പ്രവര്‍ത്തകര്‍ ഉപരോധത്തിനെത്തി. കര്‍ഷകന്റെ മരണത്തില്‍ ബി.ജെ.പി. നേതാവിന്റെ പേരില്‍ പഞ്ചാബ് പോലീസ് കഴിഞ്ഞദിവസം മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു.

Read More

അമിത് ഷായുടെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതിന്റെ വിഡിയോ എഡിറ്റ് ചെയ്ത് പട്ടികജാതി സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കി പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് ഡൽഹി പൊലീസിന്റെ നോട്ടീസ്. അന്വേഷണത്തിന്റെ ഭാ​ഗമായി മെയ് ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഡൽഹി പൊലീസ് നിർദേശിച്ചിരിക്കുന്നത്. രേവന്ത് റെഡ്ഡി ഉപയോ​ഗിക്കുന്ന മൊബൈൽ ഫോണുൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഹാജരാക്കാനും നിർദേശമുണ്ട്. വിഡിയോ പ്രചരിപ്പിച്ച അഞ്ച് കോൺ​ഗ്രസ് നേതാക്കളെ കൂടി ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് ഡൽഹി പൊലീസ്…

Read More

‘എൻ.കെ പ്രേമചന്ദ്രന്റെ ചിഹ്നം ചെറുത്, തെളിച്ചമില്ല’; വോട്ടിങ് യന്ത്രത്തിന്റെ കമ്മിഷനിങ് ബഹിഷ്കരിച്ച് യുഡിഎഫ് പ്രതിനിധികൾ

വോട്ടിങ് യന്ത്രത്തിൽ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ ചിഹ്നം മറ്റു സ്ഥാനാർഥികളെ അപേക്ഷിച്ചു ചെറുതും തെളിച്ചമില്ലാത്തതുമായി അച്ചടിച്ചെന്ന് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രതിനിധികൾ വോട്ടിങ് യന്ത്രത്തിന്റെ കമ്മിഷനിങ് ബഹിഷ്കരിച്ചു കൊല്ലം നഗരത്തിലെ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലാണു കൊല്ലം, കുണ്ടറ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ്.   

Read More

രണ്ട് ലക്ഷത്തിലേറെ ഇന്ത്യന്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് എക്‌സ്

ഇന്ത്യയില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയാ സേവനമായ എക്‌സ് (മുമ്പ് ട്വിറ്റര്‍). ഫെബ്രുവരി 26 നും മാര്‍ച്ച് 25 നും ഇടയില്‍ 2,12,627 അക്കൗണ്ടുകള്‍ക്കാണ് കമ്പനി വിലക്കേര്‍പ്പെടുത്തിയത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളും സമ്മതമില്ലാതെ പങ്കുവെക്കപ്പെട്ട നഗ്ന ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച അക്കൗണ്ടുകളാണ് ഇവയില്‍ ഭൂരിഭാഗവും. ഇത് കൂടാതെ ഭീകരവാദം പ്രോത്സാഹിപ്പിച്ച 1235 ഇന്ത്യന്‍ അക്കൗണ്ടുകളും എക്‌സ് നീക്കം ചെയ്തിട്ടുണ്ട്. ഇതുള്‍പ്പടെ ആകെ 2,13,862 അക്കൗണ്ടുകള്‍ ഇതുവരെ എക്‌സ് നീക്കം…

Read More

ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; രൂക്ഷ വിമർശനവുമായി കെ.കെ രമ

കണ്ണൂർ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ രമ.  കൊലപാതക ഫാക്ടറികളാവുന്ന പാർട്ടി ഗ്രാമത്തിൽ ഒരു ജീവൻ കൂടെ പൊലിഞ്ഞിരിക്കുകയാണ്. ഈ ചോരക്കൊതിയിൽ നിന്ന് എന്നാണ് സിപിഎം മുക്തമാവുകയെന്ന് രമ ചോദിക്കിന്നു. പാനൂർ മുളിയതോടിൽ ബോംബ് നിർമാണത്തിനിടെയുള്ള സ്ഫോടനത്തിൽ  പരിക്കേറ്റ രണ്ട് സിപിഎം ക്രിമിനലുകളിൽ ഒരാൾ മരണപ്പെട്ടിരിക്കുന്നു എന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പോലീസ് തന്നെ പറയുമ്പോൾ  വടകര…

Read More

സ്ത്രീ വിരുദ്ധ പരാമർശം: പി.സി ജോർജിനെതിരെ കേസെടുത്ത് സംസ്ഥാന വനിതാ കമ്മിഷൻ; റുമൈസ റഫീഖിന്റെ പരാതിയിലാണ് കേസ് എടുത്തത്

ബിജെപി നേതാവ് പി.സി ജോർജ് കഴിഞ്ഞ ദിവസം  നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സംസ്ഥാന വനിത കമ്മിഷൻ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷൻ കേസ് എടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ പി.സി ജോർജ്ജ് സംസാരിച്ചത്. മാഹിയിലെ സ്ത്രീകൾ മോശമായിരുന്നു. അതു വേശ്യകളുടെ കേന്ദ്രമായിരുന്നു. മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല എന്ന തരത്തിൽ ഒരു പ്രദേശത്തെ അപമാനിക്കുന്ന വിധം നടത്തിയ പ്രസംഗത്തിനെതിരെയാണ്…

Read More