
പേരിന്റെ പേരിൽ പുലിവാലു പിടിച്ച് മഹിമ നമ്പ്യാർ
യുവനടിമാരിൽ ശ്രദ്ധേയയാണ് മഹിമ നമ്പ്യാർ. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. അടുത്തിടെ താരത്തിന്റെ പേരിലുണ്ടായ പേരു വിവാദം വലിയ ചർച്ചയായിരുന്നു. പേരിനു വാലായി ജാതിപ്പേരു വച്ചെന്നാണ് വിമർശനം. എന്നാൽ, അഭിമുഖത്തിലെ ദൃശ്യങ്ങൾ പൂർണമായും കാണിച്ചിട്ടില്ലെന്നും എഡിറ്റ് ചെയ്ത ഭാഗമാണ് പ്രേക്ഷകർ കണ്ടെതെന്നും മഹിമ പറയുന്നു. “എന്റെ പേരില്‍ വിവാദമുണ്ടാകാന്‍ കാരണമായ വീഡിയോ എഡിറ്റ് ചെയ്തതാണ്! എന്നെ വിമര്‍ശിച്ച് എത്തിയവരൊക്കെ ആ വീഡിയോ മുഴുവനായി കണ്ടോയെന്ന് അറിയില്ല. എന്നോട് ചോദിച്ചത് പേര് മാറ്റാനുള്ള കാരണം എന്താണെന്നാണ്. ഞാന്‍ അതിന് പറഞ്ഞത്…