മാധ്യമങ്ങളെ സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ പ്രവേശിപ്പിക്കരുത്; ഉത്തരവുമായി സർക്കാർ

മാധ്യമങ്ങളെ ഔട്ട്‌ലറ്റുകളിൽ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നും സപ്ലൈകോ എം.ഡി ശ്രീരാം വെങ്കിട്ടരാമൻ.സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ പലതും ഇല്ലാത്ത സാഹചര്യം നിലനിൽക്കെയാണ് സപ്ലൈകോ എംഡിയുടെ വിചിത്ര ഉത്തരവ്.  സബ്‌സിഡി തുക കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനപ്രകാരം ബുധനാഴ്ച മുതല്‍ കൂടി വില ഔട്ട്‌ലറ്റുകളില്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ തൊട്ടുതലേന്നാണ് വിചിത്രമായ സര്‍ക്കുലര്‍ എം.ഡി ഇറക്കിയത്‌ വലിയ റീട്ടെയിൽ ശൃംഖലകളോട് മത്സരിച്ചാണ് സംസ്ഥാനത്തുടനീളം ഈ മേഖലയിൽ സപ്ലൈകോ പ്രവർത്തിക്കുന്നത്. സപ്ലൈകോയുടെ പ്രതിഛായയും പ്രശസ്തിയും കളങ്കപ്പെടുത്താൻ ബോധപൂർവ്വമായി നടത്തുന്ന പ്രവർത്തനങ്ങൾ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ…

Read More

25 ഔട്ട്‌ലെറ്റ് തുറക്കാൻ നന്ദിനി, ദിവസേന 25,000 ലീറ്റര്‍ പാല്‍

മില്‍മയുടെയും സര്‍ക്കാരിന്‍റെയും എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്ത് പാല്‍വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി. ആറു മാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് പരിപാടി. രണ്ടു വര്‍ഷത്തിനകം ഓരോ താലൂക്കിലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. ചെറുകിട കടകള്‍ക്ക് ഏജന്‍സി നല്‍കില്ലെന്നും പാല്‍ കൃത്യമായ ഊഷ്മാവില്‍ സംഭരിച്ച് എത്തിക്കാനായി വാഹനവും സൂക്ഷിക്കാന്‍ സൗകര്യമുള്ള കോള്‍ഡ് സ്റ്റോറേജും ഉള്ളവര്‍ക്കേ ഏജന്‍സി നല്‍കൂവെന്നുമാണ് നന്ദിനിയുടെ നിലപാട്. കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും, കുറവുള്ള രണ്ടര ലക്ഷം ലീറ്റർ പാല്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നുമാണ് നന്ദിനിയുടെ വിശദീകരണം. ആറുമാസത്തിനകം കുറഞ്ഞത് 25 ഔട്ട്‌ലെറ്റുകള്‍….

Read More