
കനത്ത ചൂട്: ജൂൺ ഒന്ന് മുതൽ കുവൈത്തിൽ ഉച്ചയ്ക്ക് പുറംജോലി നിരോധനം
കനത്ത ചൂടുള്ളതിനാൽ ജൂൺ ഒന്ന് മുതൽ കുവൈത്തിൽ ഉച്ചയ്ക്ക് പുറംജോലി നിരോധനം. മൂന്ന് മാസത്തേക്ക് രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെയാണ് നിരോധനം. ഔട്ട്ഡോർ സൈറ്റുകളുള്ള കമ്പനികളിലെ ജീവനക്കാർ സൂര്യനു കീഴിൽ ജോലി ചെയ്യുന്നതിനുള്ള വാർഷിക നിരോധനം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറാണ് വ്യാഴാഴ്ച അറിയിച്ചത്. 2015-ൽ ആദ്യമായി കൊണ്ടുവന്ന നിരോധനം, ഇക്കുറി ആഗസ്ത് അവസാനം വരെയുണ്ടാകും. വേനൽക്കാലത്ത് സൂര്യന്റെ പൊള്ളുന്ന ചൂടിന്റെ ഗുരുതര ആഘാതത്തിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന…