ലാലു അലക്സ്‌, ദീപക് പറമ്പോൾ പ്രധാന വേഷത്തിലെത്തുന്ന ‘ഇമ്പം’; ട്രെയിലർ റിലീസായി

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ട്രെയിലർ പുറത്തിറക്കി. ചിത്രം ഒക്‌ടോബർ 27ന് തീയേറ്റർ റിലീസിനെത്തും. ബംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ…

Read More

അജയ് ഭൂപതിയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’; ട്രെയിലർ പുറത്തിറങ്ങി!

തെലുങ്ക് ചിത്രം ‘ആർ.എക്‌സ് 100’ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച്ച’ (മംഗളവാരം)യുടെ ട്രെയിലർ റിലീസായി. ചിത്രം നവംബർ 17ന് തീയേറ്റർ റിലീസിന് എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മുദ്ര മീഡിയ വർക്ക്‌സ്, എ ക്രിയേറ്റീവ് വർക്ക്സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ്മ എം, അജയ് ഭൂപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജയ് ഭൂപതിയുടെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ,…

Read More

‘ഒറ്റയാൻ’ ട്രെയിലർ റീലീസായി

നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന ” കെ എൽ-58 S-4330 ഒറ്റയാൻ” എന്ന് ചിത്രത്തിന്റെ ട്രെയിലർ റീലീസായി. ഒക്ടോബർ പതിമൂന്നിന് ചിത്രം പ്രദർശനത്തിനെത്തു. ഈ ചിത്രത്തിൽ ദേവൻ, സന്തോഷ് കീഴാറ്റൂർ,നസീർ നാസ്, അൻസിൽ റഹ്മാൻ, നിർമ്മൽ പാലാഴി, തൽഹത് ബാബ്സ്, അരിസ്റ്റോ സുരേഷ്, മട്ടനൂർ ശിവദാസ്, ഗീതിക ഗിരീഷ്, കാർത്തിക് പ്രസാദ്, മേഘ്ന എസ് നായർ, അഞ്ജു അരവിന്ദ്, സരയൂ ,നീന കുറുപ്പ്, കണ്ണൂർ ശ്രീലത, ബാല താരങ്ങളായ പ്രാർത്ഥന പി നായർ , ലളിത്…

Read More

ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ട് ബിഹാർ

സംസ്ഥാനത്ത് നടത്തിയ ജാതി സെന്‍സസിന്റെ ഫലം പുറത്തു വിട്ട് ബിഹാര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരും 1.68 ശതമാനം പട്ടികവിഭാഗക്കാരുമാണെന്ന്‌ സെന്‍സസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. സംവരണേതര വിഭാഗത്തില്‍ പെടുന്ന മുന്നോക്ക വിഭാഗം 15.52 ശതമാനമാണ്. 13 കോടിയിലധികമാണ് ബിഹാറിലെ ആകെ ജനസംഖ്യ. അതിപിന്നാക്ക- പിന്നാക്ക വിഭാഗങ്ങള്‍ ഒ.ബി.സി. വിഭാഗത്തില്‍ പെടുന്നവരാണ്‌.അതായത് സംസ്ഥാന ജനസംഖ്യയുടെ 63.12…

Read More

പുതിയ കിടിലൻ ഫീച്ചർ അപ്ഡേറ്റുമായി വാട്ട്സാപ്പ്

പുതിയ അപ്ഡേറ്റുമായി വാട്ട്സാപ്പ് എത്തി. നിലവിൽ ആൻഡ്രോയിഡ്  പതിപ്പിൽ പുതിയ അപ്‍ഡേറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങൾ, വീഡിയോകൾ, ജിഫുകൾ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാനാവുന്ന അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ ഇത് രാജ്യാന്തര തലത്തിലുള്ള എല്ലാ വാട്ട്സാപ്പ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് സൂചന. വിഡിയോയും ചിത്രവും സ്ക്രീനിലെ കാഴ്ചയിലിരിക്കുമ്പോൾ തന്നെ ഉടനടി റിപ്ലൈ അറിയിക്കാൻ ഈ അപ്ഡേറ്റിനുശേഷം സാധിക്കും. മെസെജിങ്ങിലെ തടസം ഒഴിവാക്കുകയാണ് ലക്ഷ്യം.   കൂടാതെ വാട്ട്സാപ്പ് ചാനലിലെ വെരിഫൈഡ് അക്കൗണ്ടുകളിലെ പച്ച ചെക്ക് മാർക് ഉടനെ നീലയാക്കും….

Read More

പത്തനംതിട്ടയിൽ ദമ്പതികളുടെ ഫ്ലാറ്റില്‍ തീപിടിത്തം; മകൻ പൊലീസ് കസ്റ്റഡിയിൽ

പുത്തൻപീടികയിൽ ഫ്ലാറ്റിനുള്ളിൽ തീപിടിത്തം. വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. ഇവരുടെ മകൻ ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്ലാറ്റിൽ തീയിട്ടതു ജുബിനാണെന്ന് പൊലീസ് പറ‍ഞ്ഞു. ഇയാൾ മദ്യലഹരിയിൽ തീയിട്ടിതാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ആളപായമില്ല. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.

Read More

“സിക്കാഡ “; പാന്‍ ഇന്ത്യന്‍ സിനിമയുടെ സോംങ് ടീസർ റിലീസായി

ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന “സിക്കാഡ ” എന്ന പാന്‍ ഇന്ത്യന്‍ സിനിമയുടെ സോംങ് ടീസർ റിലീസായി. സര്‍വവൈവല്‍ ത്രില്ലര്‍ ശ്രേണിയിലേക്ക് കടന്നുവരുന്ന “സിക്കാഡ”മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് നിര്‍മിക്കുന്നത്. ഒട്ടേറെ ചിത്രങ്ങളുടെ സംഗീതസംവിധാനം നിര്‍വഹിച്ച ശ്രീജിത്ത്, സിക്കാഡയുടെ രചനയും സംഗീതസംവിധാനവും നിര്‍വഹിക്കുന്നത് ശ്രീജിത്ത് ഇടവന തന്നെയാണ്. നാലുഭാഷകളിലും വ്യത്യസ്തഗാനങ്ങളുമായാണ് സിക്കാഡ എത്തുക എന്ന പ്രത്യേകതയുമുണ്ട്. തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍,ഗോപകുമാര്‍…

Read More

‘ലിറ്റിൽ മിസ്സ്‌ റാവുത്തർ’ ട്രൈലെർ പുറത്തിറങ്ങി; ഒക്ടോബർ 6 ന് തീയേറ്ററുകളിൽ

ലിറ്റിൽ മിസ്സ്‌ റാവുത്തർ എന്ന ചിത്രത്തിന്റ ട്രൈലെർ പുറത്തിറങ്ങി. 96 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ നൈന റാവുത്തർ എന്ന നായികാ വേഷത്തിലെത്തുന്നു. രസകരമായ ട്രൈലെർ വളരെ വേഗം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ‘ലിറ്റിൽ മിസ്സ്‌ റാവുത്തർ ‘ ഒക്ടോബർ 6 ന് പ്രേക്ഷകർക്ക് മുന്നിലെത്തും. എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ലിറ്റിൽ മിസ്സ്‌ റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു….

Read More

ഫാമിലി എന്‍റര്‍റ്റൈനര്‍ പ്രാവിന്‍റെ ട്രയ്‌ലര്‍ റിലീസ് ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍

 സൗഹൃദങ്ങളിലൂടെയുള്ള ബന്ധങ്ങളുടെ ആഴത്തിനും കുടുംബ ബന്ധങ്ങള്‍ക്കും നര്‍മ്മത്തിനും പ്രാധാന്യം നല്‍കി ആകസ്മികമായുണ്ടാകുന്ന ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കാഴ്ചപ്പാട് കഥാപാത്രങ്ങളിലൂടെ വ്യകത്മാക്കി പ്രാവ് ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസായി. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലിയാണ് പ്രാവിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ട്രയ്‌ലര്‍ റിലീസ് ചെയ്തത്. അമിത് ചക്കാലക്കല്‍, മനോജ് കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന,…

Read More