കുട്ടികള്‍ ഇല്ല എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച്‌ ഒരു സമ്മർദമല്ല: വിധു പ്രതാപ്

മലയാളത്തിന്‍റെ പ്രിയ ഗായകരിൽ ഒരാളാണ് വിധു പ്രതാപ്. താരവും ഭാര്യ ദീപ്തിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. കുട്ടികള്‍ ഇല്ലെന്നറിഞ്ഞിട്ടും വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരുണ്ടെന്നു താരം പറയുന്നു. ‘കുട്ടികള്‍ വേണോ, വേണ്ടയോ എന്നൊന്നും പുറമേ നിന്നൊരാള്‍ ചോദിക്കേണ്ട യാതൊരു ആവശ്യവുമില്ല. കുട്ടികളില്ലെന്നു പറഞ്ഞാല്‍ പിന്നെ അതെന്താ എന്നു ചോദിക്കേണ്ട ആവശ്യമില്ല. കുട്ടികള്‍ ഇല്ല എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച്‌ ഒരു സമ്മർദമല്ല. ചില സമയങ്ങളില്‍ ഞങ്ങള്‍ക്കു തോന്നിയിട്ടുണ്ട്, അത് മറ്റുള്ളവരില്‍ സമ്മർമുണ്ടാക്കുന്നുവെന്ന്. യാതൊരു പരിചയവുമില്ലാത്ത ആളുകള്‍ക്കു പോലും ഇക്കാര്യം വലിയ…

Read More

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ഇഡി

തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളെ പിടികൂടാൻ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇഡി പുറത്തിറക്കി. കേസിലെ മുഖ്യപ്രതികളായ ഹൈറിച്ച് കമ്പനി ഉടമ കെഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവരെ പിടികൂടുന്നതിനാണ് ഇഡി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ, ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കേസ്…

Read More

അയാള്‍ക്ക് വേണ്ടി എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു: വിവാഹത്തെക്കുറിച്ച് നടി സുചിത്ര

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സുചിത്ര. വാലിബനിൽ മാതംഗി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് താരമിപ്പോൾ. ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടിട്ട് തന്നെയാണ് തന്നെ സിനിമയിലേയ്ക്ക് സംവിധായകൻ ലിജോ വിളിച്ചതെന്ന് സുചിത്ര പറയുന്നു. അതിനൊപ്പം വിവാഹത്തെക്കുറിച്ചും താരം പങ്കുവച്ചു. ‘കല്യാണം കഴിക്കും. എന്നെ മനസിലാക്കുന്ന, എന്തും എനിക്ക് തുറന്ന് പറയാന്‍ പറ്റുന്ന ഒരു സുഹൃത്തിനെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഒരാള്‍ വന്നാല്‍ മാത്രം വിവാഹം. ഇപ്പോള്‍ ഒരു ബ്രേക്കപ് കഴിഞ്ഞ സ്റ്റേജിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്….

Read More

ലോക്സഭ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർപട്ടിക പുറത്ത്

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി എഴുപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി മുന്നൂറ്റി ഇരുപത്തിയാറ് വോട്ടർ മാരാണ് (2,70,99,326) ആകെയുള്ളത്. അഞ്ച് ലക്ഷത്തി എഴുപത്തി നാലായിരത്തി ഒരുനൂറ്റി എഴുപത്തിയഞ്ച് (5,74,175) പേരാണ് പുതിയ വോട്ടർമാർ.   ഏറ്റവും അധികം വോട്ടർമാർ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാത്തവർക്ക് തെരഞ്ഞെടുപ്പിന് മുമ്പ്  വരെ അവസരം ഉണ്ട്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി…

Read More

‘വിവാഹത്തിന് മുമ്പ് പുരുഷൻമാരും സ്ത്രീകളും ലൈം​ഗിക താൽപര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്’: ഷൈൻ ടോം

വിവാഹത്തിന് മുമ്പ് പുരുഷൻമാരും സ്ത്രീകളും ലൈം​ഗിക താൽപര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്നും ലൈം​ഗിക പ്രശ്നങ്ങളുണ്ടോയെന്ന് മനസിലാക്കേണ്ടതുണ്ടെന്നും നടൻ ഷൈൻ ടോം ചാക്കോ. ഇത് സംസാരിക്കേണ്ട വിഷയം തന്നെയാണ്. ഇത് കൂടുതൽ സംസാരിക്കാത്തത് കൊണ്ടാണ് പ്രശ്നമാകുന്നത്. ഡോക്‌‌റുടെയടുത്ത് പോകുകയോ ചികിത്സിക്കുകയോ ചെയ്യണം. മാനസികമായ ഒരുപാട് പ്രശ്നങ്ങളും ഇതുണ്ടാക്കും. സ്ത്രീ പുരുഷനോടും പുരുഷൻ സ്ത്രീയോടും എങ്ങനെയാണ് പെരുമാറേണ്ടതെന്ന ചട്ടക്കൂട് ഉണ്ടല്ലോ. ഇതൊക്കെയാണ് പഠനങ്ങളിലൂടെ മാറേണ്ടത്. എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടാകുമ്പോൾ തുറന്ന് സംസാരിക്കണം. ഉള്ളിലൊതുക്കി പൊട്ടിത്തെറിച്ച് കുടുംബം കലഹം വരെയുണ്ടാകും. വിവാഹസമയങ്ങളിൽ കൂടുതൽ അന്വേഷിക്കേണ്ടത്…

Read More

”ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല”; തനിക്ക് മലയാളം അറിയില്ല; ഭാഷയില്‍ അതിന്റെ പരിമിതി ഉണ്ടെന്ന് നടി ലെന

വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ലെന. താരത്തിന്റെ ‘ദ ഓട്ടോയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകം മലയാളത്തിലും പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്. പുസ്തകം ഓരോരുത്തരുടെയും കഥയാണെന്നും ഡി സി ബുക്സ് മലയാളത്തിൽ പ്രസിദ്ധീകരിക്കുമെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ലെന പറഞ്ഞു. ‘പുസ്തകം നല്ല എഴുത്തുകാര്‍ വിവര്‍ത്തനം ചെയ്യണം. തനിക്ക് മലയാളം അറിയില്ല. ഭാഷയില്‍ അതിന്റെ പരിമിതി ഉണ്ട്. ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല. ആയിരുന്നുവെങ്കില്‍ നിങ്ങള്‍ ഇവിടെ ഇരിക്കില്ല. മയക്കുമരുന്ന്…

Read More

‘ഞാന്‍ അഭിമാനിയായ ഹിന്ദു; അവള്‍ അഭിമാനിയായ ഒരു മുസ്ളീം’; ഭാര്യയെക്കുറിച്ച് നടൻ മനോജ് ബാജ്പേയി

മലയാളികള്‍ക്കും ഏറെ പരിചിതനായ ബോളിവുഡ് നടനാണ് മനോജ് ബാജ്പേയി. ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന ഷബാനായാണ് മനോജിന്റെ ഭാര്യ. വിവാഹത്തോടെ സിനിമയിൽ നിന്നും ഷബാന ഇടവേള എടുത്തു. വ്യത്യസ്ത മതസ്ഥരായ തങ്ങളുടെ പ്രണയത്തെ രണ്ടു കുടുംബവും എതിർത്തിരുന്നില്ലെന്നു മനോജ് പറയുന്നു. കില്ലര്‍ സൂപ്പ് എന്ന പേരില്‍ ഒരുക്കുന്ന വെബ് സീരിസിന്റെ റിലീസിനോട് അനുബന്ധിച്ചു നൽകിയ ഒരു പരിപാടിയിൽ കുടുംബത്തെക്കുറിച്ച് താരം പങ്കുവച്ചത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 18 വര്‍ഷത്തോളമായി. സമൂഹത്തില്‍ പലരും വിമര്‍ശിക്കുന്ന കാര്യമാണ് മിശ്ര…

Read More

ദൈവം ഇല്ലെന്ന് പറയാനാകില്ല; എനിക്ക് അന്ധവിശ്വാസം കുറവാണ്: മുകേഷ്

ദൃഷ്ടി ദോഷം മാറ്റാനാണ് ഇടയ്‌ക്ക് ഫോണ്‍ കോളുകള്‍ അറ്റൻഡ് ചെയ്യുന്നതെന്ന് മുകേഷ്. ദൈവം ഇല്ലെന്ന് പറയാനാകില്ല. ബ്ലെസ്സിങിന് വലിയ ശക്തിയുണ്ട്. അതുപോലെ ശാപത്തിനും വലിയ ശക്തിയുണ്ട്. ഇത് രണ്ടും താൻ നേരിട്ട് കണ്ടിട്ടുള്ളതാണെന്ന് മുകേഷ് പറഞ്ഞു. താരത്തിന്റെ വാക്കുകൾ ‘എനിക്ക് അന്ധവിശ്വാസം കുറവാണ്. പക്ഷെ ഒരു കാര്യം എനിക്ക് വളരെ ഇഫക്ടീവാണ്. ദൈവം ഇല്ലെന്ന് പറയാനാകില്ല. ബ്ലെസ്സിങിന് വലിയ ശക്തിയുണ്ട്. അതുപോലെ ശാപത്തിനും വലിയ ശക്തിയുണ്ട്. ഇത് രണ്ടും നേരിട്ട് കണ്ടിട്ടുള്ളതാണ്. അതുപോലെ ദൃഷ്ടിദോഷം എന്നൊന്നുണ്ട്. എനിക്ക്…

Read More

മൊത്തത്തി കൊഴപ്പാ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി സംവിധാനം ചെയ്യുന്ന ‘മൊത്തത്തി കൊഴപ്പാ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. കണ്ടക ശനി കൊണ്ടേ പോകു എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. സതീഷ് വിശ്വ വരികള്‍ എഴുതി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അന്‍വര്‍ സാദത്ത് ആണ്. മാന്‍മിയാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സോണിയും വിപിന്‍ലാലും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ അനുവിനും വിനയനും ഇടയിലേക്ക് പഞ്ചാബിനടുത്തുള്ള പഞ്ചഗുളയില്‍ നിന്നും മാന്യനും നിഷ്‌കളങ്കനുമായ ഒരു കുരുത്തംകെട്ട…

Read More

ദി സ്പോയിൽസ്” വീഡിയോ ഗാനം റിലീസായി

അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിമഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന “ദി സ്പോയിൽസ്” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. സുനിൽ ജി ചെറുകടവ് എഴുതിയ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകർന്ന് ശ്രീജിത്ത് എസ് ഐ പി എസ് ആലപിച്ച ” അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതു…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ഈ ചിത്രത്തിൽആര്യ…

Read More