എന്തുകൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നില്ല; ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്ന് കെ സുരേന്ദ്രന്‍

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്തു കൊണ്ടാണ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്. ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ്. ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു ദിവ്യക്കെതിരെ എന്തുകൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് ഇല്ലാത്തത്. ദിവ്യയെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ…

Read More

ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടിക പുറത്ത്; പാരസെറ്റമോൾ ഉൾപ്പെടെ 52 മരുന്നുകൾ

പാരസെറ്റമോൾ ഉൾപ്പെടെ 52 മരുന്നുകൾ സെൻട്രൽ ഡ്ര​ഗ് സ്റ്റാൻഡർഡ് കൺട്രോൾ ഓർ​ഗനൈസേഷന്റെ ​ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയിൽ. വിറ്റാമിൻ സി, D3 ഗുളികയായ ഷെൽകെൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സിയുടെ സോഫ്റ്റ് ജെൽ, ഗ്യാസ് പ്രശ്നങ്ങൾക്ക് നൽകുന്ന പാൻ–ഡി, പാരസെറ്റമോൾ 500, പ്രമേഹരോഗികൾക്ക് നൽകുന്ന ഗ്ലിമിപ്രൈഡ്, ഉയർന്ന രക്തസമ്മദർമുള്ളവർക്ക് നൽകുന്ന തെൽമിസാർടാൻ എന്നിങ്ങനെയാണ് ​ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പട്ടിക. ഹെറ്റെറോ ഡ്രഗ്സ്, അൽകെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്സ് ലിമിറ്റഡ്, കർണാടക ആൻറ്ബയോട്ടിക്സ് ആൻറ് ഫാർമസ്യൂട്ടികൾ ലിമിറ്റഡ്, മെഗ് ലൈഫ്സയൻസസ്,…

Read More

പെട്രോൾ പമ്പിൽ തീപ്പിടിത്തം; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ വാഴക്കോട് പെട്രോൾ പമ്പിൽ തീപ്പിടിത്തം. വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തീ പിടിച്ചത്. എച്ച്.പിയുടെ ഏജൻസിയാണ് ഇത്. തീ വളരെപ്പെട്ടെന്ന് അണയ്ക്കാനായതിനാൽ വലിയ ദുരന്തം ഒഴിവായി. പമ്പിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളത്തിൽ പെട്രോൾ കലർന്നിരുന്നു. കാലങ്ങളായി ഒഴുകിയെത്തിയ ഈ വെള്ളം പമ്പിന് മുപ്പത് മീറ്റർ മാറിയുള്ള പച്ചക്കറി കടയുടെ മുന്നിലൂടെയാണ് ഒഴുകുന്നത്. ഈ കടയുടെ മുന്നിൽ വെള്ളം ഒഴുകി ചെറിയ രീതിയിൽ കുഴി രൂപപ്പെട്ട് കൂടുതൽ വെള്ളം കെട്ടിക്കിടന്നിരുന്നു. കടയിൽ സാധനങ്ങൾ…

Read More

ശൈലജയുടെ വിജയം ഉറപ്പായതോടെയാണ് അശ്ലീല പ്രചാരണം: സീതാറാം യച്ചൂരി

വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ വിജയം ഉറപ്പായതോടെയാണ് അശ്ലീല പ്രചാരണം നടത്തുന്നതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. വ്യക്തിഹത്യയും സൈബർ ആക്രമണവും അപലപനീയമാണ്. പ്രചാരണത്തിൽ ഇത് അംഗീകരിക്കാനാവില്ല. ആശയപരമായി എതിർക്കാം. വ്യക്തിയധിക്ഷേപം നടത്തിയല്ല തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്. ശൈലജയ്ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും വാർത്താസമ്മേളനത്തിൽ യച്ചൂരി പറഞ്ഞു. ‘‘പാർലമെന്റിൽ ഇലക്ടറൽ ബോണ്ട് വിഷയത്തിലും സിഎഎക്കെതിരെയും ആദ്യം ശബ്ദം ഉയർത്തിയ പാർട്ടി സിപിഎം ആണ്. ഇലക്ടറൽ ബോണ്ടിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ചതും ഇടതുപക്ഷമാണ്. അതിന്റെ ഫലമായാണ് ഇലക്ടറൽ ബോണ്ട്…

Read More

പാരീസിൽ മലയാളി വിദ്യാർത്ഥികൾ താമസിച്ച കെട്ടിടത്തിൽ തീപിടിത്തം; പാസ്‌പോർട്ട്  അടക്കം കത്തിനശിച്ചു

പാരീസിലെ കൊളംബസിൽ മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ തീപിടിത്തം. ഉത്തരേന്ത്യൻ വിദ്യാർത്ഥികളിൽ ഒരാൾക്ക് നിസാര പരിക്കേറ്റു. 27 ഇന്ത്യൻ വിദ്യാർത്ഥികളിൽ എട്ട് പേർ മലയാളികളാണ്. ഇവർ സുരക്ഷിതരാണ്. എന്നാൽ തീപിടിത്തത്തിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ രേഖകളും പാസ്‌പോർട്ടും അടക്കം സുപ്രധാനമായ രേഖകൾ കത്തിനശിച്ചു. കഴിഞ്ഞ ഒമ്പതാം തീയതി വെെകിട്ട് പാരീസ് സമയം ആറിനായിരുന്നു അപകടം ഉണ്ടായത്. മാനേജ്‌മെന്റ്, എൻജിനീയറിംഗ് പഠനത്തിന് ഇന്ത്യയിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ താമിസിച്ചിരുന്ന പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമിച്ച താൽക്കാലിക മുറികളിലായിരുന്നു തീപിടിച്ചത്. റഫ്രിജറേറ്ററിലെ…

Read More

പാരീസിൽ മലയാളി വിദ്യാർത്ഥികൾ താമസിച്ച കെട്ടിടത്തിൽ തീപിടിത്തം; പാസ്‌പോർട്ട്  അടക്കം കത്തിനശിച്ചു

പാരീസിലെ കൊളംബസിൽ മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ തീപിടിത്തം. ഉത്തരേന്ത്യൻ വിദ്യാർത്ഥികളിൽ ഒരാൾക്ക് നിസാര പരിക്കേറ്റു. 27 ഇന്ത്യൻ വിദ്യാർത്ഥികളിൽ എട്ട് പേർ മലയാളികളാണ്. ഇവർ സുരക്ഷിതരാണ്. എന്നാൽ തീപിടിത്തത്തിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ രേഖകളും പാസ്‌പോർട്ടും അടക്കം സുപ്രധാനമായ രേഖകൾ കത്തിനശിച്ചു. കഴിഞ്ഞ ഒമ്പതാം തീയതി വെെകിട്ട് പാരീസ് സമയം ആറിനായിരുന്നു അപകടം ഉണ്ടായത്. മാനേജ്‌മെന്റ്, എൻജിനീയറിംഗ് പഠനത്തിന് ഇന്ത്യയിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ താമിസിച്ചിരുന്ന പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമിച്ച താൽക്കാലിക മുറികളിലായിരുന്നു തീപിടിച്ചത്. റഫ്രിജറേറ്ററിലെ…

Read More

മരണകാരണം തലക്കേറ്റ ​ഗുരുതരപരിക്ക്; ടിടിഇ വിനോദിന്റെ പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്;

തൃശ്ശൂർ ജില്ലയിലെ വെളപ്പായയിൽ ഇന്നലെ അന്യസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക നി​ഗമനം പുറത്ത്. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കും കാലുകൾ അറ്റുപോയതും മരണകാരണമായി എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വീഴ്ചയിൽ പാളത്തിലെ പില്ലറിലോ മറ്റോ തലയിടിച്ച് ആഴത്തിൽ പരിക്കുപറ്റിയിട്ടുണ്ട്. തൊട്ടടുത്ത പാളത്തിലൂടെ പോയ ട്രെയിൻ കയറിയാണ് കാലുകൾ അറ്റുപോയത്. വിശദ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. അതുപോലെ തന്നെ വീഴ്ചയിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതമുണ്ടായോ എന്നും…

Read More

കോട്ടയം മെഡിക്കല്‍ കോളജിന് മുന്നിലെ കടയിൽ വൻ തീപിടിത്തം

കോട്ടയം മെഡിക്കൽ കോളേജിന് സമീപം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശത്ത് കടയിൽ  വൻ തീപിപിടിത്തം. ബസ് സ്റ്റാൻഡിനു  എതിർവശത്തുള്ള കെട്ടിട സമുച്ചയത്തിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കടയിലാണ്  തീപിടിത്തം ഉണ്ടായത്. കോട്ടയം അഗ്നി രക്ഷാ സേനയിലെ 4 യൂണിറ്റ് എത്തി രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ന് രാവിലെ 9.45-ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യസാധനങ്ങൾ എല്ലാം വിൽക്കുന്ന കടയാണിത് . എളുപ്പത്തിൽ തീ പടരാനുള്ള സാധനങ്ങളാണ് കടയിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ തീ ആളിപ്പടരുകയായിരുന്നു. 2…

Read More

സിനിമ ഉപേക്ഷിക്കാൻ കാരണം വെളിപ്പെടുത്തി നടി മുംതാജ്

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയതാരമാണ് മുംതാജ്. 1999-ല്‍ ഡി രാജേന്ദർ സംവിധാനം ചെയ്ത മോനിഷ എൻ മോണോലിസ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മുംതാജ് നിരവധി ചിത്രങ്ങളിൽ ഭാഗമായി എങ്കിലും പിന്നീട് അഭിനയം ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു അഭിമുഖത്തില്‍ മുംതാജ് അഭിനയം നിർത്തിയതിനെ പറ്റി വെളിപ്പെടുത്തിയത് ശ്രദ്ധ നേടുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ, ‘ ഞാൻ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത് . എനിക്ക് ഖുറാൻ നന്നായി അറിയാം. ചില കാര്യങ്ങള്‍ ചെയ്യാനും ,…

Read More

“ഗാർഡിയൻ ഏഞ്ചൽ “; ഒഫീഷ്യൽ ടീസർ റീലിസായി

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏയ്ഞ്ചൽ എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ റീലിസായി. സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ, ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം-വേലു.ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്‍,…

Read More