
മണിയെ കണ്ടപ്പോൾ അന്ന് മിണ്ടിയില്ല; പ്രശ്‌നക്കാരനാണെന്ന് കരുതി; ഔസേപ്പച്ചൻ
കലാഭവൻ മണിയെ മറക്കാൻ സിനിമാ ലോകത്തിനും പ്രേക്ഷകർക്കും ഇന്നും കഴിഞ്ഞിട്ടില്ല. അത്ര മാത്രം ആഴത്തിലുള്ള സ്വാധീനം പ്രേക്ഷകരിലുണ്ടാക്കാൻ കലാഭവൻ മണിക്ക് കഴിഞ്ഞു. മണിയെക്കുറിച്ചുള്ള ഓർമ പങ്കുവെക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചനിപ്പോൾ. മണിയെ ആദ്യമായി നേരിട്ട് കണ്ടപ്പോഴുള്ള അനുഭവമാണ് അദ്ദേഹം മനോരമ ഓൺലൈനുമായി പങ്കുവെച്ചത്. മണിയെ സ്റ്റേജിലൊക്കെ കണ്ടിട്ടുണ്ട്. എന്റെയൊരു പാട്ടും പാടിയിട്ടുണ്ട്. അന്നും നേരിട്ട് കണ്ടില്ല. ഞാൻ ട്രാക്ക് അയച്ചിട്ട് പാടി പുള്ളി ഇങ്ങോട്ട് തിരിച്ചയക്കുകയാണ് ചെയ്തത്. മണി ഒരു പ്രസ്ഥാനമായി നടക്കുന്ന കാലഘട്ടം, നാട്ടുകാരുടെ കണ്ണിലുണ്ണി….