ചന്ദനവേട്ട: ആക്രിക്കടയിൽ സൂക്ഷിച്ച 2000 കിലോ ചന്ദനം പിടിച്ചെടുത്തു; ഒരാളെ കസ്റ്റഡിയിലെടുത്തു

പാലക്കാട് ഒറ്റപ്പാലത്ത് വൻ ചന്ദനവേട്ട. വാണിയംകുളത്ത് ആക്രിക്കടയിൽ സൂക്ഷിച്ച 2000 കിലോ ചന്ദനമാണ് പിടികൂടിയത്. വനംവകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഒരാൾ പിടിയിലായി. വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രിക്കടയിൽ പരിശോധന നടത്തിയത്. പിടിയിലായ ആളുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ചന്ദനക്കടത്തിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്.

Read More