ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറ്; 2 യുവാക്കൾക്കു ഗുരുതര പരുക്ക്

ഒറ്റപ്പാലം വാണിവിലാസിനിയിൽ സ്ഫോടക വസ്തുകൊണ്ടുള്ള ഏറിൽ 2 തൊഴിലാളികൾക്കു പരുക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവർക്കാണു പരുക്കേറ്റത്. പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിർമാണത്തിനെത്തിയതായിരുന്നു ഇരുവരും. രണ്ടുപേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. ആക്രമണം നടക്കുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ ഉറങ്ങി കിടക്കുകയായിരുന്നു ഇരുവരും. അയൽവാസിയായ യുവാവാണു പെട്രോൾ ബോംബ് എറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. 

Read More

പാലക്കാട് ഒറ്റപ്പാലത്ത് രണ്ട് പേരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

പാലക്കാട് ഒറ്റപ്പാലത്ത് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിലാണ് സംഭവം.റെയിൽവെ ട്രാക്കിലാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്.മരിച്ച രണ്ട് പേരും പുരുഷന്മാരാണെന്ന് സ്ഥിരീകരിച്ചു.അതിഥി തൊഴിലാളികളാണ് ഇവരെന്നും പൊലീസ് പറയുന്നു. എന്നാൽ രണ്ട് പേരുടെയും മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. യാത്രക്കിടെ ട്രെയിനിൽ നിന്നും വീണ് മരിച്ചതാവാമെന്നാണ് ആർപിഎഫിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം രണ്ട് മൃതദേഹങ്ങളും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More