
വിവിധ സംസ്ഥാനങ്ങളിലായി 7 വിവാഹം; 42 കാരൻ പിടിയിൽ
വിവിധ സംസ്ഥാനങ്ങളിലായി നിരവധി വിവാഹ തട്ടിപ്പുകളിലേർപ്പെടുകയും മൂന്ന് സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്ത 42കാരൻ പിടിയിലായി. ഏഴ് സ്ത്രീകളെയാണ് വിവിധ സംസ്ഥാനങ്ങളിലായി 42കാരൻ വിവാഹ ചെയ്തത്. മൂന്ന് പേരെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി ഹൈദരബാദ് സ്വദേശിയായ ഇയാൾ പീഡിപ്പിച്ചതായാണ് മുംബൈ പൊലീസ് വിശദമാക്കുന്നത്. ചൊവ്വാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. മുംബൈ സ്വദേശിയായ 42കാരിയായ അധ്യാപികയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇമ്രാൻ അലി ഖാൻ അറസ്റ്റിലായത്. മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പണം…