‘രാജ്യത്തിന്റേത് ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിന്റെ അവസ്ഥ; ചക്രവ്യൂഹത്തിന്റെ മധ്യഭാ​ഗം നിയന്ത്രിക്കുന്നത് 6 പേരാണ്’: രാഹുൽ ​ഗാന്ധി

പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാർക്ക് ഭയമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ലോക്സഭയിലെ ബജറ്റ് ചർച്ചയിൽ സംസാരിക്കവേ ആയിരുന്നു രാഹുൽ​ ​ഗാന്ധിയുടെ പരാമർശം. ഈ ഭയം വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ​ഗാന്ധി രാജ്യത്തിന്റേത് ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിന്റെ അവസ്ഥയെന്നും ചൂണ്ടിക്കാട്ടി. ചക്രവ്യൂഹത്തിന്റെ മധ്യഭാ​ഗം നിയന്ത്രിക്കുന്നത് 6 പേരാണ്. മോദി, അമിത് ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അദാനി, അംബാനി എന്നിവരാണെന്നും രാഹുൽ ​ഗാന്ധി. തുടർന്ന് രാഹുലിൻ്റെ പ്രസം​ഗത്തിൽ സ്പീക്കർ ഇടപെട്ടു. സദസിൻ്റെ മാന്യത കാത്ത്…

Read More

‘ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നു’; മത്തിയും അയലയും വാങ്ങുന്നതിനുമുമ്പ് നന്നായി ശ്രദ്ധിക്കണം

ഉഷ്ണതരംഗത്തെയും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളെയും തുടർന്ന് മത്സ്യലഭ്യത കുറഞ്ഞതോടെ ജില്ലയിലെ മത്സ്യ, അനുബന്ധ തൊഴിലാളികൾ പ്രതിസന്ധിയിൽ. വിപണിയിലെത്തുന്ന മത്സ്യത്തിൽ ഭൂരിഭാഗവും തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ്. ദൗർലഭ്യത്തെത്തുടർന്ന് വില കുത്തനെ കൂടി. മുമ്പ് കടവുകളിൽ ഉണ്ടായിരുന്ന മത്സ്യബന്ധന രീതി ഇപ്പോഴില്ലാത്തതും മീൻ കുറയുന്നതിന് കാരണമാണ്. വലിയ യാനങ്ങളിൽ ആഴക്കടലിൽ പോയി മത്സ്യബന്ധനം നടത്തുന്ന രീതിയാണിപ്പോൾ. ഇരുപത്തഞ്ചോളം പേർക്ക് പോകാവുന്ന ചെറുയാനങ്ങൾ ഇപ്പോൾ കുറവാണ്. ഉഷ്ണതരംഗത്തെത്തുടർന്ന് ചൂട് കൂടിയതോടെ മത്സ്യങ്ങൾ ആഴക്കടലിലേക്ക് പോയി. വലിയ യാനങ്ങൾ ഉള്ളവർക്കേ…

Read More

ലോക്സഭാ തിരഞ്ഞെടുപ്പ്; നേർക്ക് നേർ മത്സരിക്കാൻ ദമ്പതികൾ

പശ്ചിമ ബം​ഗാളിൽ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ  തൃണമൂലിന്റെ സുജ മണ്ഡാൽ മത്സരിക്കുന്നത് ബിജെപി നേതാവായ സൗമിത്ര ഖാനോടാണ്.  സുജ മണ്ഡാലിന്റെ മുൻ ഭർത്താവാണ് എതിർസ്ഥാനാർത്ഥിയായ സൗമിത്ര ഖാൻ. ബിഷ്ണുപൂർ മണ്ഡലത്തിലാണ് ഈ മുൻ ദമ്പതികൾ നേർക്കുനേർ എത്തുന്നത്. ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ബിജെപിയാണ്. ഇന്നലെ എതിർ സ്ഥാനാർത്ഥിയായി സുജ മണ്ഡാലിനെ തൃണമൂലും പ്രഖ്യാപിക്കുകയായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് ഇരുവരും വേർപിരിഞ്ഞത്. സുജ മണ്ഡാൽ തൃണമൂലിൽ ചേർന്നതിന് പിന്നാലെയായിരുന്നു സൗമിത്ര ഖാന്റെ വിവാഹമോചന പ്രഖ്യാപനം. 2019…

Read More

‘ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍’ ; വാട്‌സ്ആപ്പില്‍ നിന്ന് ടെലിഗ്രാമിലേക്കും മറ്റ് ആപ്പുകളിലേക്കും സന്ദേശമയക്കാം

തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലേക്ക് സന്ദേശം അയക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പില്‍ ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ‘ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍’ ഉപയോഗപ്പെടുത്തി സിഗ്‌നല്‍ അല്ലെങ്കില്‍ ടെലിഗ്രാം പോലുള്ള ആപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് ‘തേഡ് പാര്‍ട്ടി ചാറ്റ്സ്’ ഒരു പ്രത്യേകം സെക്ഷനിലാണ് കാണിക്കുക. നിലവില്‍ വാട്‌സ്ആപ്പ് ബീറ്റ പതിപ്പില്‍ ഫീച്ചര്‍ 2.24.5.18-ല്‍ ലഭ്യമാണ്. പുത്തുവന്ന സ്‌ക്രീന്‍ഷോട്ട് പ്രകാരം ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ ഒരു ഓപ്റ്റ്-ഇന്‍ ഫീച്ചറായിരിക്കുമെന്ന് കാണിക്കുന്നു. ഉപയോക്താക്കള്‍ പുതിയ അപ്‌ഡേറ്റ്…

Read More

കാട്ടാനയുടെ ആക്രണത്തില്‍ ഒരാൾ മരിച്ച സംഭവം: പരസ്പരം പഴി ചാരി കേരളത്തിലേയും കര്‍ണാടകത്തിലേയും വനം വകുപ്പ്

വയനാട് പടമല പനച്ചിയില്‍ അജിഷ് കാട്ടാനയുടെ ആക്രണത്തില്‍ മരിച്ചതില്‍ പരസ്പരം പഴി ചാരി കേരളത്തിലേയും കര്‍ണാടകത്തിലേയും വനം വകുപ്പ്. ഇന്ന് രാവിലെയാണ് കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന കേരള അതിര്‍ത്തി കടന്നെത്തിയത്. കാട്ടാനയുടെ റേഡിയോ കോളർ സിഗ്നൽ നൽകാൻ കർണ്ണാടക തയ്യാറായില്ല എന്ന് കേരള വനംവകുപ്പ് ആരോപിച്ചു. പലതവണ കത്തയച്ചിട്ടും ആന്‍റിനയും, റിസീവറും ലഭ്യമാക്കിയില്ലെന്നും കേരളം കുറ്റപ്പെടുത്തുന്നു. എന്നാല്‍ റേഡിയോ കോളർ സിഗ്നൽ കിട്ടാൻ ആന്‍റിനയുടെയും റിസീവറിന്‍റെയും ആവശ്യമില്ലെന്ന് കർണാടക വനംവകുപ്പ് വിശദീകരിച്ചു.സാറ്റലൈറ്റ് അടിസ്ഥാനപ്പെടുത്തി സിഗ്നൽ…

Read More

ബോളിവുഡ് താരങ്ങളെ വിടാതെ ഇ.ഡി; കൂടുതൽ പ്രമുഖർക്ക് നോട്ടിസ്

മഹാദേവ് ഗെയിമിംഗ് ആപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ച്‌ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബോളിവുഡ് നടിമാരായ ഹുമ ഖുറേഷി, ഹിന ഖാൻ, നടൻ കപില്‍ ശര്‍മ എന്നിവര്‍ക്കാണ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. മുൻപ് രണ്‍ബീര്‍ കപൂറിനും ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ആപ്പിന് പ്രചാരണം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. മഹാദേവ് ഓണ്‍ലെെൻ ബെറ്റിംഗ് ആപ്പ് സ്ഥാപകരായ സൗരഭ് ചന്ദ്രകര്‍, രവി ഉപ്പല്‍ എന്നിവര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാണ് കേസ്. വെള്ളിയാഴ്ചയാണ് രണ്‍ബീര്‍…

Read More