
ഗൾഫിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായർ ആഘോഷം നടന്നു
ഗൾഫിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായർ ആഘോഷിച്ചു. ഈസ്റ്ററിനു മുമ്പുള്ള ഞായറാഴ്ചയാണ് ഓശാന ഞായർ അഥവാ കുരുത്തോല പെരുന്നാൾ. വിവിധ ദേവാലയങ്ങളിൽ ക്രൈസ്തവ വിശ്വാസികൾ ഒത്തുകൂടി ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനയിലും കുർബാനയിലും വിശ്വാസികൾ പങ്കെടുത്തു. ഓശാന ഞായറോട് കൂടി ക്രൈസ്തവ വിശ്വാസികൾ വിശുദ്ധ വാരത്തിലേക്ക് കടക്കുകയാണ്.