
‘അന്ന് നടന്നുപോയി അവാർഡ് വാങ്ങിയത് എനിക്ക് ഓർമ്മയില്ല’; ജീവിതത്തെയും സിനിമയെയും കുറിച്ച് റസൂൽ പൂക്കുട്ടി
ജീവിതത്തെയും സിനിമയെയും കുറിച്ച് സംസാരിക്കുകയാണ് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. റേഡിയോ കേരളം 1476 നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ഓസ്‌കാർ പുരസ്‌കാര വേദിയിലെ നിമിഷങ്ങളെക്കുറിച്ചും അത് എത്രത്തോളം ആഴമുള്ള നിമിഷങ്ങൾ ആയിരുന്നു എന്നും അദ്ദേഹം പങ്കുവച്ചു. ‘ ഓസ്‌കാർ വേദിയിൽ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യേണ്ട എന്ന പ്രോട്ടോകോൾ ഉണ്ട്. അന്ന് വേദിയിൽ ചെന്നിരുന്നപ്പോൾ അവർ പറഞ്ഞു, നിങ്ങളുടെ അവാർഡ് 7: 21നാണ് എവിടെപ്പോയാലും 7:00 മണിക്ക് നിങ്ങൾ ഇവിടെ ഉണ്ടാവണം. ഓരോ…